കേരളത്തിലും തമിഴ്നാട്ടിലും മിക്ക വീടുകളിലും ഉണ്ടാകുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. ഇത് നിങ്ങളുടെ വീട്ടിൽ ഇല്ല എങ്കിൽ എത്രയും പെട്ടെന്ന്വെച്ചുപിടിപ്പിക്കേണ്ട സമയമായി. ഇങ്ങനെ പറയുന്നതിന് കാരണം ഇതിന്റെ ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഇതിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട് ഇത് എങ്ങനെ നമുക്ക് നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം.
മുടി ചർമം എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ് ഏറെ ഗുണം ചെയ്യും എങ്കിലും നമ്മുടെ ഉള്ളിലുള്ള പല രോഗങ്ങൾക്കും ആശ്വാസം കൂടിയാണ് ആര്യവേപ്പ് എന്ന് നിങ്ങൾക്കറിയാമോ. അരി വേപ്പിന്റെ കൂടെ പച്ചമഞ്ഞളും ചേർത്ത് തിളപ്പിച്ച് വെള്ളത്തിൽ സ്ഥിരമായി കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ശമനം ഉണ്ടാകും എന്ന് നിങ്ങൾക്കറിയാമോ ഇതുപോലുള്ള ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ആര്യവേപ്പ്.
കുട്ടികളെ കൂടുതലായും അലട്ടുന്ന ഒരു പ്രശ്നമാണ് കൃമിശല്യം. മലത്തിനൊപ്പം അല്ലാതെയോ കൃമികൾ പുറത്തേക്ക് വരാൻ സാധ്യതയുണ്ട്. ഇങ്ങനെ പുറത്തേക്ക് വരുന്ന കൃമികൾ ബുദ്ധഭാഗത്ത് അസഹനീയമായ ചൊറിച്ചില് ഉണ്ടാക്കും. ഇതിനോടൊപ്പം ദഹനക്കേട് ഭക്ഷണത്തോടുള്ള ആർത്തി മനംപിരട്ടൽ ഛർദി എന്തു കഴിച്ചാലും ശരീരം മെലിയുക വയറുവേദന കൂടെക്കൂടെ ടോയ്ലറ്റ് പോകണം എന്ന് തോന്നൽ എന്നിവയും ഉണ്ടാകും.
കൃമിശല്യം ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം വൃത്തിയില്ലായ്മയാണ്. പച്ചക്കറികളും പഴങ്ങളും കഴുകി വൃത്തിയാക്കാതെ കഴിക്കുക. ഹീനമായ സ്ഥലങ്ങളിലെ ചെരുപ്പ് ധരിക്കാതെ നടക്കുക തുടങ്ങിയവ ക്രിമിശല്യവും വിരശല്യം വരുവാനുള്ള കാരണങ്ങളിൽ ചിലതാണ് ഇത് മാറുന്നതിനു വേണ്ടി വീട്ടിൽ തന്നെ നമുക്ക് ചില വീട്ടുവൈദ്യങ്ങൾ ചെയ്യാവുന്നതാണ്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് അറിയുന്നതായി വീഡിയോ കാണുക. Video credit : NiSha Home Tips.