വീട്ടിൽ വാസ്തു നോക്കുന്നത് വീടിന്റെ അഭിവൃദ്ധിക്കും വീട്ടിലെ കുടുംബാംഗങ്ങളുടെ സന്തോഷത്തിനും വളരെ നല്ലതാണ്. വാസ്തുശാസ്ത്രപ്രകാരം വീടിനു ചുറ്റും നട്ടുവളർത്തുന്ന ചെടികളെയും വൃക്ഷങ്ങളെയും കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ജീവിതത്തിൽ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കാനും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു നമുക്ക് സമ്പൽസമൃദ്ധി ലേക്ക് എത്തുവാനും.
ഈ ചെടികളും മരങ്ങളും ഒരുപാട് സഹായകരമാകും. വാസ്തു അങ്ങനെയാണ് പറയുന്നത്. ചെടികളും വൃക്ഷങ്ങളും ശരിയായ വശങ്ങളിൽ നട്ടുവളർത്തിയാൽ വീട്ടിൽ പോസിറ്റീവ് എനർജി വർധിച്ച് സംഭൽ സമൃദ്ധിയിലേക്ക് കടക്കുകയും ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. പ്ലാവ് മാവ് തെങ്ങ് വാഴ തുളസി വെറ്റില മുല്ല ചെമ്പകം ഇലഞ്ഞി എന്നിവ വീടിന്റെ ഏതുഭാഗത്തും നട്ടു വളർത്താവുന്നതാണ്.
പറമ്പിൽ പ്ലാവ് നെല്ലി കൂവളം ഇവ വളരുന്നത് ഐശ്വര്യം ഉണ്ടാവുന്നതാണ്. അതുപോലെ കരിങ്കാലി നട്ടുവളർത്തിയാൽ വീട്ടിലെ കലഹം മാറി കുടുംബത്തിൽ ഐക്യം വർദ്ധിക്കുന്നതാണ്. ജീവിതത്തിൽ സൗഭാഗ്യം ഉണ്ടാവുകയും സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാൻ സാധിക്കുകയും ചെയ്യും. ശിവശക്തി പ്രതീകമായ കൂവളവും വിഷ്ണു ശക്തി പ്രതീകമായ തുളസിയും ലക്ഷ്മീദേവിയുടെ വാസസ്ഥലമായ നെല്ലിയും ഐശ്വര്യം തരുന്നതാണ്.
ഇത് വീട്ടിൽ വെച്ചുപിടിപ്പിച്ചാൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഉണ്ടാകുന്നതാണ്. കദളിപ്പഴം വീട്ടിൽ വളരുന്നത് ധനപരമായ ബുദ്ധിമുട്ടുകൾ മാറുന്നതിനു സഹായിക്കുന്നു. നാം വിചാരിക്കുന്നത് നേക്കാൾ അപ്പുറം വളരുകയും ചെയ്യും. ജീവിതത്തിൽ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഇത് സാധ്യമാകും. നാൽപാമര ങ്ങൾ താമസസ്ഥലത്ത് വളർത്താൻ പാടില്ല എന്നാണ് വിശ്വാസം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.