വീട്ടിൽ കന്നിമൂലയിൽ ചെയ്യേണ്ട കാര്യങ്ങൾ… ഇത് അറിഞ്ഞിരിക്കണം…

വീട്ടിൽ വാസ്തു പ്രകാരം ചില കാര്യങ്ങൾ ചെയ്യേണ്ടത് അനിവാര്യമാണ്. ഇതേ കാര്യങ്ങൾ ചെയ്യാത്തതുമൂലം വളരെ വലിയ ദോഷങ്ങൾ കുടുംബത്തിൽ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. നിങ്ങൾ പലരും വാസ്തു വിശ്വസിക്കാത്തവരാകാം എന്നാൽ മറ്റുചിലർ അനുഭവംകൊണ്ട് വിശ്വസിച്ചിട്ട് ഉള്ളവരാകാം. ഇത്തരക്കാർക്ക് എല്ലാം തന്നെ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

ഒരു വീടിന്റെ കന്നിമൂല ഭാഗത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് നമുക്ക് നോക്കാം. ഒരു വീട്ടിൽ കന്നിമൂല ഭാഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കാരണം വീടിന്റെ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കന്നിമൂല എപ്പോഴും ശ്രദ്ധിക്കുക. കന്നിമൂല ഭാഗം കോൺ കട്ട് ആക്കി ഒരിക്കലും പണിയരുത്. അതുപോലെ വീടിന്റെ സിറ്റൗട്ട് ആക്കിയും ഈ ഭാഗം ഒരിക്കലും പണിയരുത്.

അതുപോലെ ഈ ഭാഗം കാർപോർച്ച് ആക്കി മാറ്റരുത്. കാരണം ഇത് രാഹുവിന്റെ സ്ഥാനമാണ്. ഒരിക്കലും വീടിന്റെ അടുക്കള യായി ഈ ഭാഗം തിരഞ്ഞെടുക്കരുത്. ബാത്റൂമിൽ ടോയ്‌ലറ്റ് തുടങ്ങിയവ ഈ ഭാഗത്ത് വരാതിരിക്കാൻ ശ്രദ്ധിക്കുക. കിണറോ വലിയ കുഴികളും ഈ ഭാഗത്ത് വരാൻ പാടില്ല. ഈ ഭാഗത്ത് കോൺക്രീറ്റ് മേൽക്കൂര താഴ്ത്തി എടുക്കരുത്. ഇത് നല്ലവണ്ണം ഉയർന്ന് തന്നെ നിൽക്കണം.

രണ്ടാമത്തെ നില പണിയുമ്പോൾ കന്നിമൂല ഭാഗം ഒഴിച്ച് ഇടരുത്. കോമ്പൗണ്ട് കേട്ടി തിരിക്കുമ്പോൾ കന്നിമൂല ഭാഗത്ത് വഴി വന്നു കയറുന്നതും അത്ര നല്ലതല്ല. അതുപോലെ ചുറ്റു മതിൽ കെട്ടുമ്പോൾ തെക്ക് പടിഞ്ഞാറ് മൂല ഭാഗം ഗേറ്റ് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ മാലിന്യങ്ങൾ ഒരു കാരണവശാലും കന്നിമൂലയിൽ നിഷേപിക്കാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×