വീട്ടിലെ സാഹചര്യങ്ങൾക്കനുസരിച്ച് വീട്ടിൽ ചില കാര്യങ്ങൾ നടക്കും. സാമ്പത്തിക അഭിവൃദ്ധി ഇല്ലാത്ത അവസ്ഥ ജീവിത വിജയം കൈവരിക്കാത്ത സാഹചര്യം എന്നിവയെല്ലാം ഇത്തരക്കാരെ നേരിടുന്ന പ്രശ്നങ്ങളാണ്. ഒരു വീടിന്റെ കന്നിമൂല ഭാഗത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കന്നിമൂലയിൽ ശ്രദ്ധിച്ചില്ലെങ്കിൽ തീരാ ദുഃഖങ്ങൾ പലതും ഉണ്ടാകും. വാസ്തു ശാസ്ത്രപരമായി കന്നിമൂല ഭാഗത്ത് നിങ്ങൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾക്ക് വീഴ്ച വരുത്തുകയാണെങ്കിൽ ഒരുപാട് ദുരിതങ്ങൾ ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ്.
അത് എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. കന്നിമൂല ഭാഗം കോൺ കട്ട് ആക്കി പണിയരുത്. ഇത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. വീടിന്റെ സിറ്റൗട്ട് ഈ ഭാഗത്ത് വരാൻ പാടില്ല. കന്നിമൂല ഭാഗം കാർപോർച്ച് ആക്കി മാറ്റരുത്. കാരണം ഇത് രാഹുവിന്റെ സ്ഥാനമാണ്. കൂടാതെ ഒരിക്കലും വീടിന്റെ അടുക്കള യായി ഈ ഭാഗം എടുക്കരുത്. അതുപോലെ ബാത്റൂം ഈ ഭാഗത്ത് വരാൻ പാടില്ല.
കിണർ വലിയ കുഴികൾ എന്നിവ ഇവിടെ വരാൻ പാടില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്താൽ എന്നും ദുരിതങ്ങളും ദുഃഖങ്ങളും കഷ്ടപ്പാടുകൾ രോഗങ്ങളും മാത്രമായിരിക്കും. വഴക്ക് നിത്യസംഭവമായി മാറും. വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. അതുപോലെ ഈ ഭാഗങ്ങളിൽ കോൺക്രീറ്റ് മേൽക്കൂര താഴ്ത്തി എടുക്കരുത്.
കോമ്പൗണ്ട് തിരിക്കുമ്പോൾ കന്നിമൂല ഭാഗത്തു വഴി വന്നു കയറുന്നത് നല്ലതല്ല. കഴിവതും അത്തരം രീതികൾ ഒഴിവാക്കുക. ചുറ്റു മതിൽ കെട്ടുമ്പോൾ തെക്ക് പടിഞ്ഞാറു ഭാഗം ഗേറ്റ് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരുപാട് തടസ്സങ്ങൾ വീട്ടിൽ വന്നു കയറാതിരിക്കാൻ ഇത്തരം കാര്യങ്ങൾ സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.