പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ. നമ്മൾ ഭഗവാനെ ആരാധിക്കുന്നു എന്നതാണ് ഇതിൻറെ അർത്ഥം. ഓം എന്ന വാക്കിന് അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്. നമശിവായ എന്ന ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനാണ്. ഈ മന്ത്രം നമിക്കുന്നത് വഴി നാം ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു. പഞ്ചാക്ഷരി മന്ത്രം എത്ര നമ്മൾ നമിക്കുന്നു അത്രത്തോളം നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നേട്ടങ്ങളും വന്നുചേരും.
അപകടങ്ങളെല്ലാം ഒഴിഞ്ഞു പോകും. നമ്മുടെ ജീവിതത്തിൽ സമാധാനം ലഭിക്കും. എത്ര ബുദ്ധിമുട്ടുള്ള സമയത്തും മനസ്സറിഞ്ഞ് പ്രാർത്ഥിക്കാൻ പറ്റിയ മൂല മന്ത്രമാണ് ഓം നമശിവായ. പല പരീക്ഷണങ്ങളും നേരിടേണ്ടി വരും എന്നാലും ഭഗവാനെ മനസ്സിലാക്കി ജീവിക്കുന്നവരാണ് യഥാർത്ഥ ശിവ ഭക്തർ. എത്ര പരീക്ഷിച്ചാലും ഭഗവാൻ നമ്മളെ കൈവിടില്ല. വലിയ അനുഗ്രഹങ്ങൾ നമ്മൾക്ക് നൽകും.
ഭഗവാൻ തന്നും തരാതെയും നമ്മളെ പരീക്ഷിക്കും എന്നാലും വിശ്വാസങ്ങൾ കൈവിടാതെ പ്രാർത്ഥിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. സന്ധ്യാനേരത്ത് വിളക്കുവെച്ച് പ്രാർത്ഥിച്ചതിനു ശേഷം ഭഗവാൻറെ മുന്നിൽ ഇരുന്ന് ഭഗവാനെ മനസ്സിൽ ധ്യാനിച്ച് 108 പ്രാവശ്യം ഓം നമശിവായ എന്ന മന്ത്രം ചൊല്ലുക. ഇത് ഭഗവാൻറെ കടാക്ഷം നിങ്ങളിൽലെത്തുവാൻ സഹായിക്കും.
പരശുരാമൻ സൃഷ്ടിച്ച 108 ക്ഷേത്രങ്ങൾക്ക് തുല്യമാണ് സന്ധ്യാനേരത്ത് ഈ മന്ത്രം 108 പ്രാവശ്യം ചൊല്ലുന്നത്. ഇങ്ങനെ ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ ഉണ്ടാവും. പ്രതീക്ഷിക്കാത്ത രീതിയിലുള്ള മാറ്റങ്ങൾ നടക്കും. കുട്ടികൾക്കും ഇങ്ങനെ ചെയ്യുന്നതിനുള്ള അറിവ് പകർന്നു കൊടുക്കുക. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണൂ.
https://youtu.be/QVejrqcIvt8