നിങ്ങളുടെ വീടിൻറെ കന്നിമൂലയിൽ ഇങ്ങനെയുണ്ടോ എന്നാൽ സൂക്ഷിച്ചോളൂ..

ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കന്നിമൂല എന്നത്. ചില കാര്യങ്ങൾ നിങ്ങളുടെ വീടിൻറെ കന്നിമൂലയ്ക്ക് വന്നാൽ അത് വളരെയധികം ദോഷം ചെയ്യും എന്നാൽ ചില കാര്യങ്ങൾ കന്നിമൂലയ്ക്ക് വരുന്നതുകൊണ്ട് ഗുണവും ആണ്. ഏറ്റവും ഊർജ്ജ പ്രഭയുള്ള ഒരു ധിക്കാണ് വീടിൻറെ കന്നിമൂല. ഒരു വീടിന് 8 ദിക്കുകളാണുള്ളത് അതിൽ ഏറ്റവും.

പ്രഭാവം നിറഞ്ഞത് തെക്കു പടിഞ്ഞാറെ മൂലയാണ് അതാണ് കന്നിമൂല. മറ്റ് 7 മൂലകളുടെയും അധിപൻ ദേവനാണ്. എന്നാൽ കന്നിമൂലയുടെ അധിപൻ അസുരനാണ്. അതുകൊണ്ടുതന്നെ വളരെയധികം പ്രാധാന്യമുള്ള കന്നിമൂല വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ആ വീടിനും വീട്ടുകാർക്കും വളരെ ദോഷം ചെയ്യും. വീടിൻറെ കന്നിമൂല ഭാഗം എപ്പോഴും ഉയർന്നിരിക്കണം. ആ ഭാഗത്ത് ചെടികളും പൂന്തോട്ടങ്ങളും ഒരുക്കി ഭംഗിയാക്കി വയ്ക്കേണ്ടതുണ്ട്. കന്നിമൂലയിൽ ബാത്റൂമുകളോ.

സെപ്റ്റിക് ടാങ്കുകളോ വരാൻ പാടില്ല. വളരെയധികം വൃത്തിയായി സൂക്ഷിക്കേണ്ട ഒരു സ്ഥലമാണിത്. ഈ ഭാഗത്ത് അടുക്കള വരുന്നതും ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒരിക്കലും കന്നിമൂല ഭാഗത്ത് തൂത്തുകൂട്ടി തീയിടാൻ പാടുള്ളതല്ല. അതുപോലെ കന്നിമൂലയിൽ വഴി വരുന്നത് ഏറ്റവും ദോഷകരമാണ്. ഇങ്ങനെയുള്ള വീടുകളിൽ ഒരിക്കലും സമ്പത്ത് ഉണ്ടാവില്ല എന്നാണ് വിശ്വാസം.

ഈ ഭാഗത്ത് ഒരിക്കലും കിണർ, കുളം, വേസ്റ്റ് കുഴികൾ എന്നിവ ഉണ്ടാവാൻ പാടില്ല. നിങ്ങളുടെ വീടുകളിൽ ഇങ്ങനെയുണ്ടെങ്കിൽ തീർച്ചയായും അത് മൂടേണ്ടതാണ്. വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. വീടിന് അകത്ത് വരുമ്പോൾ കന്നിമൂല ഭാഗത്ത് വരാൻ ഏറ്റവും ഉത്തമംപ്രധാന കിടപ്പു മുറിയാണ്. ഈ മുറി നല്ലവണ്ണം വൃത്തിയായി സൂക്ഷിക്കേണ്ടത് ആണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Comment

Scroll to Top