Kidney stone symptoms and treatment

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കിഡ്നി സ്റ്റോൺ ഒരിക്കലും ജീവിതത്തിൽ വരില്ല…| Kidney stone symptoms and treatment

Kidney stone symptoms and treatment : ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇതിനുള്ള കാരണങ്ങൾ പലതാണ്. ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണം, ചില വിറ്റാമിനുകളുടെ അഭാവം, പാരമ്പര്യം, ജനിതക കാരണങ്ങൾ, ചില ഭക്ഷണപദാർത്ഥങ്ങൾ, പാരാ തൈറോയ്ഡ് ഗ്രന്ഥികളിൽ ഉണ്ടാകുന്ന അസുഖങ്ങൾ, കുടലിനെ ബാധിക്കുന്ന അസുഖങ്ങൾ തുടങ്ങിയവയെല്ലാം കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.

അടിവയറ്റിലെ വേദന, ഛർദി, ഓക്കാനം, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രത്തിലെ രക്തം, പനി, വിറയൽ തുടങ്ങിയവയെല്ലാമാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. വൃക്കയിൽ ഉണ്ടാകുന്ന കല്ല് ഒരു സ്ഥാനത്തുനിന്ന് മറ്റൊരു സ്ഥാനത്തിലേക്ക് നീങ്ങുമ്പോൾ വേദന അനുഭവപ്പെടുന്നു. ചിലരിൽ ഈ വേദന പ്രസവ വേദനയേക്കാൾ കടുപ്പമാണ്. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടത്.

വളരെ അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ വളരെ സങ്കീർണമായ പ്രവർത്തികൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒന്നാണ്. വൃക്കയിൽ ഉണ്ടാകുന്ന ഈ കല്ലുകൾ വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും അതിൻറെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു.

ധാരാളം വെള്ളം കുടിക്കുന്ന അതിലൂടെ ഒരു പരിധി വരെ ഈ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കാം. ബാർലി വെള്ളം, കരിക്കിൻ വെള്ളം എന്നിവയെല്ലാം ഇതിന് ആശ്വാസമേകും. രോഗത്തെ വേണ്ടവിധത്തിൽ ചികിത്സിച്ചാൽ മാത്രമേ സങ്കീർണതകളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. ഈ രോഗാവസ്ഥയെ പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply