Diabetes symptoms type 1

എത്ര മരുന്ന് കഴിച്ചിട്ടും പ്രമേഹം കുറയാത്തവർ ഇതൊന്നു കേട്ട് നോക്കൂ…| Diabetes symptoms type 1

Diabetes symptoms type 1 : ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് പ്രമേഹം. വളരെ പതുക്കെ ഇത് ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ തകരാറിലാക്കും. പല രോഗങ്ങളുടെയും പ്രധാന കാരണം പ്രമേഹമാണ്. സ്ട്രോക്ക്, ഹൃദയ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, കാഴ്ച പ്രശ്നങ്ങൾ, കാലിലുണ്ടാവുന്ന വേദനകൾ തുടങ്ങിയവക്കെല്ലാം പിന്നിൽ പ്രമേഹം ഉണ്ട്. രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാനമായും ഈ രോഗത്തെ അപകടത്തിലേക്ക് നയിക്കുന്നത്.

മലയാളികളുടെ ഒരു പ്രധാന പ്രശ്നമാണ് മരുന്നു കഴിക്കൽ. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നത് കൊണ്ട് വൃക്ക തകരാറിലാകും എന്നാണ് പലരുടെയും ധാരണ. ഈ തെറ്റായ ധാരണ കാരണം പലരും പലരും പ്രമേഹത്തെ ഭക്ഷണത്തിലൂടെ നിയന്ത്രിക്കുവാനാണ് ശ്രമിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുമ്പോൾ മരുന്നു കഴിക്കുന്നതോടൊപ്പം വേണം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ. അല്ലെങ്കിൽ ഇത് പല സങ്കീർണതകളിലേക്കും നയിക്കും.

കരൾ രോഗമുള്ളവർ എത്ര പ്രമേഹ മരുന്നുകൾ കഴിച്ചിട്ടും യാതൊരു ഫലവും ഉണ്ടാവില്ല. കരളിൽ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. മദ്യപിക്കാത്തവരിൽ ഉണ്ടാകുന്ന ഈ രോഗാവസ്ഥയുടെ പ്രധാന കാരണം പ്രമേഹമാണ്. തുടക്കത്തിൽ ഈ രോഗത്തിന് പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല. എന്നാൽ സ്ഥിതി തുടർന്നാൽ മറ്റുപല രോഗങ്ങൾക്കും.

ഇത് കാരണമാകും. തെറ്റായ ഭക്ഷണരീതിയും വ്യായാമക്കുറവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. പ്രമേഹം നിങ്ങളുടെ ശരീരത്തിൽ നിന്ന് വിട്ടു പോകണമെങ്കിൽ ആദ്യം നിയന്ത്രിക്കേണ്ടത് കരൾ രോഗങ്ങളെയാണ്. രോഗം നിർണയിച്ചു കഴിയുമ്പോൾ തന്നെ അതിനുള്ള ചികിത്സാരീതികൾ തുടരേണ്ടതുണ്ട്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. Video credit : Convo Health

Leave a Reply