Hair growth tips for men : മുടിയുടെ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. സ്ത്രീകളെ പോലെ തന്നെ ഇന്ന് പുരുഷന്മാരും മുടിയുടെ സംരക്ഷണത്തിന് മുന്നിലാണ്.നീണ്ടതും തിളക്കം ഉള്ളതുമായ മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. നീണ്ട മുടി ലഭിക്കുന്നതിന് ക്ഷമ അത്യാവശ്യമാണ്. മുടി വളർച്ച വളരെ സാവധാനത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ്. എന്നാൽ പലരും ക്ഷമ കാണിക്കാറില്ല.വേഗത്തിൽ മുടി വളരുന്നതിനായി വിപണിയിൽ ലഭ്യമാകുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ള പല ഉൽപ്പന്നങ്ങളും വാങ്ങിച്ച് ഉപയോഗിക്കാറുഉള്ളവരാണ്.
ഇത് മൂലം മുടിയുടെ ആരോഗ്യം നഷ്ടമാകുന്നു. സ്വാഭാവികമായി മുടി വളരുന്നതിന് പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും ഉത്തമം. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇവ ഗുണം ചെയ്യും. നമ്മുടെ പാടത്തും പറമ്പുകളിലും ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കീഴാർനെല്ലി. മഞ്ഞപ്പിത്തത്തിനുള്ള ഒരു നല്ല ഒറ്റമൂലി കൂടിയാണ് ഇത്.മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും കീഴർനെല്ലി വളരെ ഗുണം ചെയ്യും. അതുപോലെതന്നെ വളരെ അധികം ആരോഗ്യഗുണങ്ങളും ഉള്ള ഒന്നാണ് മുരിങ്ങയില.
ഇലക്കറികളിൽ പെടുന്ന ഇവ ഒട്ടനവധി രോഗങ്ങൾക്കുള്ള പരിഹാരമാണ്. കൂടാതെ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ് മുരിങ്ങയില. ഇനി അടുത്തതായി ആവശ്യമുള്ളത് ചെമ്പരത്തിയാണ്. നമുക്കെല്ലാം അറിയുന്നതുപോലെ ചെമ്പരത്തിയുടെ ഇലയും പൂവും മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. ഈ മൂന്ന് സാധനങ്ങളും എടുത്ത് നന്നായി കഴുകി മിക്സിയിൽ അരച്ചെടുക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഈ മിശ്രിതം ഒഴിച്ച് അതിലെ വെള്ളം മുഴുവനും വറ്റുന്നതുവരെ ഇളക്കി കൊടുക്കുക.
അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. വെളിച്ചെണ്ണ പാകമായി വരുമ്പോൾ തീ അണയ്ക്കാവുന്നതാണ്. ഈ എണ്ണ കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തലയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് മുടി വളരാൻ സഹായിക്കും. കൂടാതെ ഈ എണ്ണ തലക്കും കണ്ണിനും വളരെ നല്ലതാണ്. ഇത് ഉണ്ടാക്കുന്ന രീതി അറിയുന്നതിനായി വീഡിയോ കാണുക.