കാലിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ ശരീരം കാണിക്കുന്ന അപായ ലക്ഷണങ്ങൾ ഇവയൊക്കെയാണ്…

ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നത് കാലിലേക്കുള്ള രക്തയോട്ട കുറവിന്റേതാണ്. എന്നാൽ പലരും ഇത് വളരെ നിസ്സാരമായി തള്ളിക്കളയുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ ഇല്ലാതാക്കും വളരെ വലിയ പ്രശ്നങ്ങൾക്ക് കാരണമാകും.കാലിലേക്കുള്ള രക്തയോട്ടം നിൽക്കുന്നത്തിനു പലകാരണങ്ങളും ഉണ്ട്. അത് എന്തൊക്കെയാണെന്ന് തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കണം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തചക്രമണം നടന്നാൽ മാത്രമേ ശരീരത്തിന് ആവശ്യമായ ഓക്സിജനും.

പോഷകങ്ങളും ലഭിക്കുകയുള്ളൂ. ഹൃദയത്തിൽ നിന്നുള്ള രക്തം എല്ലാ അവയവങ്ങളിലേക്കും എത്തുമ്പോഴാണ് അതിന്റെ പ്രവർത്തനം ശരിയായി നടക്കുന്നത്. പാദങ്ങളിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിച്ച് തരും. ഇത് കൂടുതലായും കാണുന്നത് പ്രമേഹ രോഗികളിൽ ആണ്. പ്രമേഹ രോഗികളിൽ കാലിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് സാധ്യതകൾ ഏറെയാണ്. കാലിന് ഉണ്ടാവുന്ന അതികഠിനമായ വേദനയാണ് ഇതിൻറെ പ്രധാന ലക്ഷണം.

വെരിക്കോസ് വെയിൻ പോലുള്ള രോഗങ്ങൾ ഉള്ളവർക്കും ഇതിനുള്ള സാധ്യത ഏറെയാണ്. ശരീരത്തിലെ ഞരമ്പുകൾ തടിച്ചുണ്ടാവുന്ന അവസ്ഥയാണിത്.രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ ധമനികളുടെ ഭിത്തിയിൽ കൊളസ്ട്രോൾ,കൊഴുപ്പ് എന്നിവ അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയും ഇതിലുണ്ട്.ഇത്തരം തടസ്സങ്ങൾ ധമനികളെ കടുപ്പമുള്ളതും ഇടുങ്ങിയതും ആക്കി മാറ്റുന്നു. ഇത് കോശങ്ങൾ നശിക്കുന്നതിന് കാരണമാകുന്നു. ഇതുമൂലം ഹൃദയാഘാതം പോലുള്ള അവസ്ഥകൾ പലരിലും ഉണ്ടാവുന്നുണ്ട്.

അമിതവണ്ണം ഉള്ളവരിൽ രക്തയോട്ടം വളരെ കുറവാകുന്നതിന് സാധ്യതകൾ ഏറെയാണ്. അവരുടെ ശരീര ഭാരത്തെ കാലിന് താങ്ങാൻ സാധിക്കാതെ വരുമ്പോൾ കാലിലേക്കുള്ള രക്ത ച ക്രമണം കുറയുന്നു. ഇത് അല്പം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ്. ഇവരുടെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ മർദ്ദം ആവശ്യമായി വരും. ഇതുമൂലം രക്തസമ്മർദ്ദം കൂടുന്നതിനും ഹൃദയാഘാതം ഉണ്ടാകുന്നതിനും സാധ്യതയുണ്ട് . പലതരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥയാണിത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply