സമ്പത്തിന്റെ ദേവതയാണ് ലക്ഷ്മി ദേവി. ലക്ഷ്മിദേവി വീടുകളിൽ വന്നാൽ സമ്പത്തും ഐശ്വര്യവും കുമിഞ്ഞു കൂടും. എന്നാൽ ലക്ഷ്മി ദേവിക്ക് ഒരു ജേഷ്ഠത്തിയുണ്ട് അതാണ് അലക്ഷ്മി. ലക്ഷ്മി ദേവി വസിക്കാത്ത ഇടങ്ങളിൽ അലക്ഷ്മി വസിക്കും എന്നാണ് പുരാണങ്ങളിലെ വിശ്വാസം. ലക്ഷ്മിദേവി വീട്ടിൽ വസിക്കുന്നതും അലക്ഷ്മി വീട്ടിൽ നിന്നും ഇറങ്ങുന്നതും ആണ് ഏറ്റവും ഉത്തമം. എന്നാൽ ചില വീടുകളിൽ ലക്ഷ്മി ദേവി വസിക്കില്ല. അതിനെക്കുറിച്ച് നമുക്ക് നോക്കാം.
അടിച്ചുതുടച്ച് വൃത്തിയായ ഭവനങ്ങളിൽ ലക്ഷ്മിദേവി വസിക്കുന്നു എന്നാൽ വൃത്തിഹീനമായ വീടുകളിൽ വസിക്കുന്നത് അലക്ഷ്മിയാണ്. അങ്ങനെയുള്ള വീടുകളിൽ എന്നും ദാരിദ്ര്യവും ബുദ്ധിമുട്ടും അന്ന് ചേരുന്നു. സൂര്യോദയത്തിനു മുന്നായി എണീക്കുന്നവർ ഉള്ള വീടുകളിലും തൻറെ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നവരുള്ള വീടുകളിലും ലക്ഷ്മി ദേവി വസിക്കുന്നു. എന്നാൽ സൂര്യോദയം കഴിഞ്ഞിട്ടും ഉണരാത്ത വരും.
മടിയന്മാരും, സന്ധ്യാസമയങ്ങളിൽ ഉറങ്ങുന്ന വരും വസിക്കുന്ന വീടുകളിൽ അലക്ഷ്മി ദേവിയാണ് ഉണ്ടാവുക. ആ വീടിന് ഒരിക്കലും ഉയർച്ച ഉണ്ടാവില്ല. കലഹിക്കുന്ന വീടുകളും, പരസ്പരം പോരടിക്കുന്ന വീടുകളും അലക്ഷ്മി ദേവിയുടെ വാസസ്ഥലമാണ്. അലക്ഷ്മി ദേവി വസിക്കുന്നിടത്താണ് സ്വാർത്ഥതയും, അത്യാഗ്രഹവും മനസ്സിൽ വരുന്നതും.
ആ വീടുകൾക്ക് ഒരിക്കലും ഉയർച്ച ഉണ്ടാവുകയില്ല. ദൈവീക ചിന്തകൾ ഇല്ലാത്ത ഇടം അലക്ഷ്മി ദേവിയുടെ വാസസ്ഥലമാണ്. ഇത്തരം ഗ്രഹങ്ങളിൽ ഒരിക്കലും ലക്ഷ്മി ദേവി വസിക്കുകയില്ല. നമ്മുടെ വീടുകളിൽ ലക്ഷ്മി ദേവി ആണോ അലക്ഷ്മി ദേവി ആണോ വസിക്കേണ്ടത് എന്ന് നമ്മൾ തന്നെ നിശ്ചയിക്കണം. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.