മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങൾ ഇവയെല്ലാം ആണ്.. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഒരിക്കലും വേദന മാറുകയില്ല…

ഇന്നത്തെ കാലത്ത് പ്രായഭേദമെന്നെ പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. ഇന്ന് നമുക്കിടയിൽ കണ്ടുവരുന്ന പ്രധാന വാതരോഗങ്ങളിൽ ഒന്നാണ് എല്ല് തേയ്മാനം. എല്ലുകൾക്കിടയിലെ തരുണാസ്റ്റിക്ക് വരുന്ന തേയ്മാനം കാരണം സന്ധികളിലെ എല്ലുകൾ തമ്മിലുള്ള അകലം കുറയുകയും, അവ തമ്മിൽ ഉരസുകയും ചെയ്യുന്ന അവസ്ഥയിലാണ് വേദന ഉണ്ടാവുന്നത്. നീർക്കെട്ട്, വീക്കം, നടക്കാനും ഇരിക്കാനും ഉള്ള ബുദ്ധിമുട്ട്, എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.

അമിതവണ്ണം, ജീവിതശൈലിയിലെ മാറ്റങ്ങൾ, വ്യായാമത്തിന്റെ കുറവ്, പുകവലി , എന്നിവയൊക്കെയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. അമിതവണ്ണം ഉള്ളവരിൽ , ശരീരത്തിൻറെ മുഴുവൻ ഭാരവും കാലുകൾ വഹിക്കുമ്പോൾ എല്ലുകൾക്ക് വേണ്ടത്ര ബലം ഇല്ലെങ്കിൽ അതികഠിനമായ വേദനയ്ക്ക് സാധ്യത ഏറെയാണ്. ഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് ഫോളോ ചെയ്യുക.

പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കാൽസ്യം അടങ്ങിയ കടല, പയർ, മത്സ്യങ്ങൾ, പാൽ, പാലുൽപന്നങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകൾക്ക് ബലം കിട്ടാൻ സഹായിക്കും. ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡുകൾ, കൊഴുപ്പുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ, ചുവന്നിറച്ചികൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഭക്ഷണത്തിനു പുറമേ വ്യായാമ കാര്യങ്ങളിൽ കൂടി അല്പം ശ്രദ്ധ നൽകേണ്ടതുണ്ട്. ദിവസവും കുറച്ചു സമയം അതിനായി മാറ്റിവയ്ക്കുക. ചില വ്യായാമങ്ങൾ കാലുവേദന മുട്ടുവേദന എന്നിവ അകറ്റാൻ വളരെ സഹായകമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply