വീടിൻറെ ഈ ദിശയിലൂടെ മാത്രം മലിനജലം ഒഴുക്കുക.. അല്ലെങ്കിൽ ദുരിതമാണ് ഫലം..

മലിനജലം ഒഴുക്കി കളയാൻ പ്രത്യേക സ്ഥാനങ്ങൾ ഉണ്ട്. മലിനജലം വളരെ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. വീടുകളിലെ അടുക്കളയിൽ നിന്നും കുളിമുറിയിൽ നിന്നും മലിനജലം ഒഴുകുന്നു. വീടിൻറെ യഥാസ്ഥാനത്തിലൂടെ എല്ലാം ഈ മലിനജലം ഒഴുകുന്നതെങ്കിലും, അല്ലെങ്കിൽ വീടിൻറെ പ്രധാനപ്പെട്ട സ്ഥാനത്തിലേക്ക് ഇത് പോകുന്നുവെങ്കിലും അത് വളരെ ദോഷമാണ്.

ഒരു വീടിൻറെ വടക്ക് കിഴക്ക് ഭാഗത്ത് ഈശാന മൂലയ്ക്കാണ് അടുക്കള ഉണ്ടാവുക. വടക്ക്, കിഴക്ക് എന്നീ ദിശകളിൽ ഒരിക്കലും മലിനജലം ഒഴുകാൻ പാടുള്ളതല്ല. വടക്കുഭാഗം ഒരു വീടിൻറെ കുബേരമൂലയാണ്. വീടിൻറെ ധനസ്ഥിതി ഉയരുന്നതിന് വടക്കുഭാഗം വളരെ ശുചിയായി സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മലിനജലം ഒരിക്കലും വടക്കുഭാഗത്തേക്ക് ഒഴുക്കാൻ പാടുള്ളതല്ല.

എന്നാൽ കിണർ പോലുള്ള ശുദ്ധജലം ഉണ്ടെങ്കിൽ അത് വളരെ ഗുണം ചെയ്യും. തെക്ക്, കിഴക്ക് എന്നീ ദിശകളിൽ ഒരിക്കലും ജലത്തിൻറെ സാന്നിധ്യം ഉണ്ടാവാൻ പാടുള്ളതല്ല. അത് മലിനജലമായാലും ശുദ്ധജലമായാലും. ഇങ്ങനെ ചെയ്താൽ വളരെ അശുഭമായ ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടാകും. അതുകൊണ്ട് തെക്ക് കിഴക്ക്, തെക്കു പടിഞ്ഞാറ് മൂലകളിൽ ഒരിക്കലും മലിനജലം കെട്ടിക്കിടക്കാനോ ഒഴുക്കി വിടാനോ പാടുള്ളതല്ല.

പടിഞ്ഞാറ്, അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് എന്നീ ദിശകളുടെ നടുവിലൂടെ മലിനജലം ഒഴുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വീടിന് ദോഷം ഉണ്ടാവില്ല വളരെ നല്ല ഗുണങ്ങൾ ഉണ്ടാവും. അലക്ഷമായി മലിനജലം ഒഴുക്കാതെ വാസ്തുപ്രകാരം ഇത് ചെയ്യുകയാണെങ്കിൽ വീടിന് നന്മയും ഐശ്വര്യവും ഉണ്ടാവും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply