സർവ്വചരാചരങ്ങളുടെയും ജഗത്തിന്റെയും നാഥനാണ് മഹാദേവൻ. ഭഗവാന്റെ കടാക്ഷം ഉണ്ടെങ്കിൽ നമ്മുടെ ജീവിതം തന്നെ മാറിമറിയും ഒരിക്കലും നമുക്ക് ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല. ഭഗവാൻ ധാരാളം പരീക്ഷിക്കും എന്നാൽ അതിനു ഒടുവിൽ കയ്യൊഴിഞ്ഞ സഹായിക്കുകയും ചെയ്യും. ഭഗവാനെ പോലെ തൻറെ ഭക്തന് വാരിക്കോരി ഐശ്വര്യം ചൊരിയുന്ന മറ്റൊരു ദേവൻ വേറെയില്ല. ആത്മാർത്ഥമായി ഭഗവാനെ പൂജിച്ചു കൊണ്ടു പോകാനുള്ള മനസ്സാണ് ഒരു ഭക്തന്റെ യഥാർത്ഥ വിജയം.
ഏതൊരു ശിവക്ഷേത്രത്തിൽ പോയാലും നിങ്ങൾ ചെയ്യേണ്ടതായ ഒരു വഴിപാടുണ്ട് ഇത് ചെയ്യുന്നത് മൂലം ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ നിങ്ങൾക്കുണ്ടാകും. എല്ലാ മലയാള മാസവും ഒന്നാം തീയതി കഴിഞ്ഞു വരുന്ന ആദ്യത്തെ അല്ലെങ്കിൽ തിങ്കളാഴ്ച എന്നീ ദിവസങ്ങളിൽ ആണ് ഈ വഴിപാട് ചെയ്യേണ്ടത് . ഈ ദിവസങ്ങളിൽ രാവിലെ കുളിച്ചു ശുദ്ധിയായി തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ പോവുക.
വീട്ടിലുള്ള എല്ലാവരുടെയും തല ഉഴിഞ്ഞു നാണയങ്ങൾ കയ്യിൽ പിടിക്കേണ്ടതാണ്. കുടുംബത്തോടെ ക്ഷേത്രത്തിൽ പോകാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. എല്ലാവരുടെയും തല ഉഴിഞ്ഞ ഈ നാണയങ്ങൾ ഭണ്ഡാരത്തിൽ സമർപ്പിക്കുക. ക്ഷേത്രത്തിൽ പോകുമ്പോൾ കൂവള മാല സമർപ്പിക്കുന്നത് വളരെ ഗുണം ചെയ്യും.
അതോടൊപ്പം തന്നെ മൃത്യുഞ്ജയ പുഷ്പാഞ്ജലി ക്ക് രസീത് എടുക്കണം. വീട്ടിലുള്ള എല്ലാവരുടെ പേരിലും ഈ പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് വളരെ നല്ലതാണ്. ഭഗവാനെ കണ്ടു തൊഴുത് നമ്മുടെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും പറയുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.
https://youtu.be/QMb1Vuw0-M4