രാത്രി ഉറങ്ങുമ്പോൾ നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാവാറുണ്ടോ? എന്നാൽ ഇതിൻറെ കാരണം പലതാണ്…| Problem while sleeping at night

Problem while sleeping at night : രാത്രി ഉറങ്ങിയതിനു ശേഷം ചിലപ്പോൾ ശ്വാസതടസം ഉണ്ടായി എഴുന്നേൽക്കുന്നവർ ഉണ്ട്. ഇതു പലരിലും വളരെ ഭീതി ഉണ്ടാക്കുന്ന ഒന്നാണ്. ഇത് കാരണം ചിലർ ഉറങ്ങുന്നതിനു തന്നെ മടി കാണിക്കുന്നു. ശ്വാസതടസം ഉണ്ടായി ഞെട്ടി എഴുന്നേൽക്കുന്നവർക്ക് പിന്നീട് ഉറങ്ങാൻ തന്നെ ഭയമാണ്. ചിലർ ഉറങ്ങുമ്പോൾ നല്ല കൂർക്കം വലി ഉണ്ടാകും, ഇങ്ങനെയുള്ള രോഗികൾക്ക് പകൽ സമയത്ത് നല്ല ഉറക്കം കാണാറുണ്ട്.

ഉറക്കം ശരിയാവാത്തതിന്റെ ബുദ്ധിമുട്ടുകളും ഇവർക്ക് ഉണ്ടാവും ഇത് കൂടുതലായും കാണുന്നത് അമിതഭാരം ഉള്ളവരിലാണ് കഴുത്തിനു ചുറ്റും കൂടുതൽ കൊഴുപ്പുകൾ കെട്ടിക്കിടക്കുന്നവരിലും ആണ്. അവർക്ക് തൊണ്ടയിലൂടെ കൃത്യമായി ശ്വാസം ശ്വാസകോശത്തിൽ എത്താതെ ആവുകയും അതുമൂലം കുറച്ച് സമയം ശ്വാസം നിന്നു പോവുകയും ചെയ്യുന്നു. ഓക്സിജന്റെ അളവ് ശരീരത്തിൽ കുറയുന്നതിന്റെ ഭാഗമായാണ് അവർ ഉറക്കത്തിൽ നിന്നും ഞെട്ടി എണീക്കുന്നത്.

ഈ രോഗികളിൽ ഉറക്കത്തിനെ കുറിച്ച് ശരിക്കുള്ള പഠനം നൽകുകയും, ശരീരഭാരം കുറയ്ക്കുകയും ചെയ്യുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരം ലഭിക്കും. പുകവലി മദ്യപാനം പോലുള്ള ദുശീലങ്ങൾ ഉള്ളവരിലും ഈ പ്രശ്നം കാണാറുണ്ട്.അമിതമായി ഭക്ഷണം കഴിക്കുന്നവരിലും, നെഞ്ചിരിച്ചിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉള്ളവരിലും ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്.

പോലുള്ള തോന്നലിൽ അവർക്ക് ശ്വാസതടസം ഉണ്ടാവുകയും ഞെട്ടി എണീക്കുകയും ചെയ്യുന്നു. ഇത് ആമാശയത്തിലെ ചെറിയ ഭക്ഷണപദാർത്ഥം തൊണ്ട നാളത്തിലെത്തി അവ ശ്വസനത്തിന് തടസ്സം ആകുന്നതിന്റെ ഭാഗമായാണ് ഇതുണ്ടാവുന്നത്. അത്തരം രോഗികൾക്ക് ഭക്ഷണ ക്രമീകരണത്തിലൂടെ ഈ പ്രശ്നം ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

Scroll to Top