Fatty liver foods to avoid

ഫാറ്റി ലിവർ ഉണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.. അല്ലെങ്കിൽ മരണംവരെ സംഭവിക്കാം…| Fatty liver foods to avoid

Fatty liver foods to avoid : ഇന്നത്തെ തലമുറ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. കരളിനെ ബാധിക്കുന്ന ഒരു അവസ്ഥയാണിത്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. നിരവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഈ ആന്തരിക അവയവം ശരീരത്തിന്റെ അരിപ്പ എന്ന് അറിയപ്പെടുന്നു. വിഷാംശങ്ങളെയും മാലിന്യങ്ങളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നത് കരളാണ്.

ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങൾ കരളിനെ തകരാറിലാക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. ആഹാരത്തിലൂടെ ലഭിക്കുന്ന പോഷകങ്ങളും കൊഴുപ്പും കരളിലെത്തുന്നു ഇതിൽ ശരീരത്തിൻറെ മെറ്റാബോളിക് പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം മാത്രം നഷ്ടപ്പെടുകയും ബാക്കിയുള്ളവ കൊഴുപ്പായി ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രവർത്തി അമിതവണ്ണത്തിലേക്ക് നയിക്കുന്നു.

ഇത് തുടർച്ചയായി നടക്കുമ്പോൾ കരളിൽ കൊഴുപ്പുകൾ അടിഞ്ഞു കൂടുകയും കരളിൻറെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഒട്ടുമിക്ക കരൾ രോഗങ്ങൾക്കും തുടക്കത്തിൽ ലക്ഷണങ്ങളൊന്നും ഉണ്ടാവുകയില്ല. മറ്റുപല രോഗങ്ങൾക്കും ചെയ്യുന്ന ടെസ്റ്റുകളിൽ ആണ് കരൾ രോഗങ്ങൾ നിർണയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വൈകി അറിയുന്ന ഈ രോഗങ്ങൾ ജീവന് തന്നെ ഭീഷണി ആകുന്നു.

തെറ്റായ ആരോഗ്യ രീതിയും വ്യായാമക്കുറവുമാണ് ഫാറ്റി ലിവർ എന്ന ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. മദ്യപാനികളിൽ മാത്രം കണ്ടിരുന്ന ഈ രോഗം ഇന്ന് മദ്യപിക്കാത്തവരിലും ഏറെ കണ്ടുവരുന്നു. ജീവിതശൈലിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ ഇത് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

One thought on “ഫാറ്റി ലിവർ ഉണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.. അല്ലെങ്കിൽ മരണംവരെ സംഭവിക്കാം…| Fatty liver foods to avoid

Leave a Reply