Fennel seeds benefits for health : കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് ചുമയും ജലദോഷവും. മഴക്കാലം ആകുന്നതോടെ ഈ ആരോഗ്യ പ്രശ്നം കൂടുതൽ ആകുന്നു. ചുമ ഉണ്ടാവുന്നതിന് പ്രധാനകാരണം വൈറസ് അണുബാധയാണ്. ചുമ തുടങ്ങിയാൽ പിന്നെ പുറകെ ജലദോഷവും പനിയും കഫക്കെട്ടും ഉണ്ടാവും. പലരും നിസ്സാരമായി എടുക്കുന്ന ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ രീതിയിലുള്ള രോഗങ്ങൾക്ക് കാരണമാവാം.
ഇവയുടെ ആരംഭ ഘട്ടത്തിൽ തന്നെ വീട്ടിൽ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. ഇവ പെട്ടെന്ന് മാറുന്നതിന് സഹായിക്കുന്ന ഒരു ഔഷധക്കൂട്ടാണ് ഇവിടെ പറയുന്നത്. ഇതിന് അത്യാവശ്യമായി വേണ്ടത് മൂന്നു ഘടകങ്ങളാണ് ,തിപ്പലി, പെരുംജീരകം പിന്നെ പനം കൽക്കണ്ടം. നിരവധി രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് തിപ്പലി. ഇതിൻറെ വേര് മുതൽ പഴങ്ങൾ വരെ എല്ലാഭാഗവും ഉപയോഗമാണ്. ചുമ ജലദോഷം.
എന്നിവയ്ക്ക് പരിഹാരമാണ് തിപ്പലി എന്ന ഔഷധം. ഇതുപോലെതന്നെ ഒട്ടേറെ ഔഷധഗുണങ്ങൾ നിറഞ്ഞതാണ് പെരുഞ്ചീരകവും. ധാരാളം പോഷകങ്ങളും ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. പെരുംജീരകവും തിപ്പല്ലിയും തുല്യ അളവിൽ എടുത്ത് ഒരു ചട്ടിയിൽ നല്ലവണ്ണം ചൂടാക്കി എടുക്കുക. ഇതിലേക്ക് അല്പം പനങ്ങൾക്കണ്ടം ഇട്ട് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
ഈ പൊടി ദിവസവും കഴിക്കുന്നത് ചുമ പനി കഫക്കെട്ട് എന്നിവ പൂർണ്ണമായി മാറുന്നതിന് സഹായിക്കും. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ ഔഷധക്കൂട്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. തുടക്കത്തിൽ തന്നെ ഇത് ഉപയോഗിക്കുകയാണെങ്കിൽ മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ ഈ രോഗങ്ങൾ മാറ്റാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.