ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ യൂറിക് ആസിഡ് നിയന്ത്രിക്കാൻ സാധിക്കും…| Uric acid normal level for male

Uric acid normal level for male : പലരെയും അലട്ടുന്ന പ്രശ്നമാണ് ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത്. യൂറിക്കാസിഡിന്റെ അളവ് ആറ് കടന്നാൽ തന്നെ അത് അപകടത്തിന്റെ സൂചനയാണ്. കാലിലുണ്ടാകുന്ന നീര്, സന്ധികളിലെ വേദന ഇവയെല്ലാം ആണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ പലരും ഈ ലക്ഷണങ്ങളെ വളരെ നിസാരമായി കണക്കാക്കുന്നു. ഇത് വർദ്ധിക്കുന്നത് ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യത്തിന് നല്ലതല്ല.

സാധാരണ യൂറിക് ആസിഡ് പ്രശ്നങ്ങൾ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഒരു പരിധി വരെ ഇത് ഇല്ലാതാക്കാൻ സാധിക്കും. ശരീരത്തിൽ ഗ്ലൂക്കോസ് കൂടുതലാണെങ്കിൽ യൂറിക് ആസിഡ് അളവും വർദ്ധിക്കുന്നതിന് സാധ്യത ഏറെയാണ്. പൊതുവേ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക എന്നാൽ ഇതോടൊപ്പം തന്നെ അരി ഗോതമ്പ് കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയും നിയന്ത്രിക്കേണ്ടതുണ്ട്.

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കണം എന്നുണ്ടെങ്കിൽ ഗ്ലൂക്കോസ്, ഹൈ കലോറി ഭക്ഷണങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. അമിതവണ്ണവും ഇതിൻറെ പ്രധാന കാരണം തന്നെ. യൂറിക് ആസിഡിന്റെ അളവ് വർധിച്ചാൽ ഇത് ശരീരത്തിലെ പല അവയവങ്ങൾക്കും കേടുണ്ടാക്കുന്നു. ഹൃദയാരോഗ്യത്തിന് വളരെയധികം ഭീഷണി ഉണ്ടാക്കുന്ന ഒന്നാണ്.

ബേക്കറി സാധനങ്ങൾ, മധുരപലഹാരങ്ങൾ, സോഡാ, മദ്യപാനം എന്നിവ യൂറിക് ആസിഡ് അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ ജലം ലഭിച്ചില്ലെങ്കിലും യൂറിക് ആസിഡ് വർദ്ധിക്കുന്നു. ദിവസവും മൂന്നു മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കുവാൻ ശ്രമിക്കുക. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

Scroll to Top