നിലവിളക്ക് എന്നാൽ മഹാലക്ഷ്മി എന്നാണ് അർത്ഥം. നമ്മുടെ വീടുകളിൽ കൊളുത്തുന്ന നിലവിളക്ക് നമ്മുടെ ദൈനംദിന ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. എന്നാൽ പലരും നിലവിളക്ക് കൊളുത്തുന്നു അണയ്ക്കുന്നു എന്നതിലുപരി അവർ വേറൊന്നും ചിന്തിക്കുന്നില്ല. വിളക്കിന്റെ നാളത്തിൽ സാക്ഷാൽ മഹാലക്ഷ്മിയാണ് വാഴുന്നത്. എല്ലാ വീടുകളിലും നിലവിളക്ക് കത്തിക്കുന്നുണ്ട് എന്നാൽ അവിടെയെല്ലാം മഹാലക്ഷ്മി വാഴുന്നുണ്ടോ.
എന്നത് സംശയം തന്നെയാണ്. പലരും പറയാറുണ്ട് ഞാൻ എന്നും നിലവിളക്ക് കത്തിക്കാറുണ്ട് എന്നാൽ എൻറെ ഒരു പ്രാർത്ഥനയും ദേവി കേൾക്കുന്നില്ല എന്ന് എന്നാൽ ഇതിനുള്ള യഥാർത്ഥ കാരണം നിങ്ങൾ നിലവിളക്ക് കത്തിക്കുന്നത് വളരെ യാന്ത്രികം മാത്രമാണ്, നിങ്ങളുടെ മനസ്സ് മറ്റെവിടെയോ ആണ്. അല്ലെങ്കിൽ നിലവിളക്ക് കത്തിക്കുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
മത്സ്യമാംസാദികൾ കഴിച്ചുകൊണ്ട് നിലവിളക്ക് കത്തിക്കുന്നതിൽ യാതൊരു തെറ്റുമില്ല എന്നാൽ അതിൻറെ ഫലം കുറയുന്നു. നിലവിളക്ക് കത്തിക്കുമ്പോൾ അത് ഒരു പീഠത്തിൽ വയ്ക്കണം അതിനോടൊപ്പം തന്നെ ഒരു ചെറിയ കിണ്ടിയിൽ വെള്ളം വയ്ക്കുന്നതും നല്ലതാണ്. നിലവിളക്കിന്റെ അടുത്തുവയ്ക്കുന്ന കിണ്ടിയിൽ അല്പം തുളസി കതിരും ചെത്തിപ്പൂവും ഇടാവുന്നതാണ്.
നിലവിളക്ക് വയ്ക്കാൻ പീഠമില്ലെങ്കിൽ ഒരു തളികയിലോ പ്ലേറ്റിലോ വയ്ക്കാവുന്നതാണ്. യാതൊരു കാരണവശാലും നിലവിളക്ക് തറയിൽ വയ്ക്കരുത് മൃതശരീരത്തെ നിലത്ത് കിടത്തുമ്പോൾ മാത്രമാണ് നിലവിളക്ക് തറയിൽ വയ്ക്കുക. ഒരു തിരിയിട്ടാണ് വിളക്ക് കത്തിക്കുന്നത് എങ്കിൽ അത് കിഴക്കോട്ടേക്ക് ഇടുക. രണ്ടു തിരി ആണെങ്കിൽ ഒന്ന് കിഴക്കോട്ടും മറ്റൊന്നും പടിഞ്ഞാറോട്ടും ഇടുക. അഞ്ചുതിരി ഇട്ട് ഭദ്രദീപവും കത്തിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.