ഭഗവാന് അനേകം ഭക്തര് ഉണ്ട്, ഭഗവാന് തൻറെ എല്ലാ ഭക്തരും പ്രിയപ്പെട്ടവർ തന്നെയാണ്. ഭഗവത്ഗീതയിൽ തൻറെ പ്രിയപ്പെട്ട ഭക്തരെപ്പറ്റി ഭഗവാൻ പറഞ്ഞിട്ടുണ്ട് അത് എന്തെല്ലാമാണ് എന്ന് നോക്കാം. തൻറെ ഭക്തർ ആരെയും ഉപദ്രവിക്കില്ല, അവർ എല്ലാ ജീവജാലകങ്ങളിലും തൻറെ അംശം കാണുന്നവരാണ് അതുകൊണ്ട് തന്നെ അവർക്ക് ആരെയും ഉപദ്രവിക്കാൻ കഴിയില്ല. ഇതാണ് ഭഗവാൻ പറഞ്ഞ ആദ്യത്തെ കാര്യം. സന്തോഷത്തിലും വേദനയിലും സമത്വം കാണിക്കുന്നവരാണ് യഥാർത്ഥ ഭക്തർ.
സന്തോഷവും ദുഃഖവും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ് എന്ന് യഥാർത്ഥ ഭക്തർക്ക് അറിയാം. അതുകൊണ്ടുതന്നെ അവർ ഇത് രണ്ടും തുല്യമായി കണക്കാക്കുന്നു. ജീവിതത്തിൽ ഒരു ഉയർച്ചയുണ്ടെങ്കിൽ താഴ്ചയും അനിവാര്യമാണ് അതുപോലെ ഒരു താഴ്ച ഉണ്ടെങ്കിൽ ഉയർച്ചയും ഉണ്ടാകും. ഇത് ഭഗവാൻറെ പ്രിയപ്പെട്ട ഭക്തർ തിരിച്ചറിഞ്ഞിരിക്കും.
ഭഗവാനുമായി കൂടുതൽ അടുക്കുന്നതിനായി പ്രാർത്ഥനയിൽ മുഴുകുന്നവരാണ്. ഭയത്തിനും ഉത്കണ്ഠയ്ക്കും കാരണം ബന്ധങ്ങളാണ്. അമിതമായി എന്തിനെയും സ്നേഹിക്കുമ്പോഴാണ് അത് നഷ്ടപ്പെടുമോ എന്ന ഭയം വന്ന് ചേരുന്നത് അത് ഇല്ലാതാകുമ്പോൾ ഭഗവാനുമായി നാം കൂടുതൽ അടുക്കുന്നു. ഭഗവാൻറെ പ്രിയപ്പെട്ട ഭക്തർ ഒരിക്കലും ലൗകിക സുഖങ്ങളിൽ മതി മറക്കുന്നവരെല്ല.
ഭക്തർക്ക് ഈ ലോകത്തിലുള്ള ഏറ്റവും വലിയ സമ്പത്ത് ഭഗവാനോടുള്ള ഭക്തി ആയിരിക്കും. ഭഗവാനോട് കൂടുതൽ അടുക്കുംതോറും നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ദേഷ്യം, വെറുപ്പ്, കാമം എന്നീ ദുഷ് ഭാവങ്ങൾ ഇല്ലാതാകുന്നു. നമ്മുടെ മനസ്സ് ഇത് മൂലം ശുദ്ധിയാകുന്നു. ഇവർ ഏത് കർമ്മം ചെയ്യുമ്പോഴും ഭഗവാനെ സേവിക്കുന്നതിനുള്ള ഭാഗ്യമായി കരുതുന്നു അതുകൊണ്ടുതന്നെ ആ കർമ്മങ്ങൾ വളരെ ശ്രദ്ധയോടെ ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.