Fenugreek benefits for men

ചർമ്മം വെട്ടി തിളങ്ങാൻ ഒരുപിടി ഉലുവ മതി…| Fenugreek benefits for men

Fenugreek benefits for men : ഒട്ടേറെ ആരോഗ്യഗുണങ്ങളാൽ സമൃദ്ധമാണ് ഉലുവ. ശരീരത്തിൻറെ ശരിയായ പ്രവർത്തിക്ക് വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. ആഹാരപദാർത്ഥങ്ങളിൽ നമ്മൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. ചെറിയ കൈപ്പോട് കൂടിയ ഈ വസ്തു കുറച്ചു ചേർക്കുമ്പോൾ കറികളിൽ നല്ല രുചിക്ക് കാരണമാകുന്നു. ഉലുവ ദിവസവും കഴിച്ചാൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം. ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉലുവയും അതിൻറെ ഇലകളും.

ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളും മറ്റ് പോഷകങ്ങളും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. വെള്ളത്തിൽ ലയിക്കുന്ന ഗ്യാലറ്റമന്നൻ ശരീരഭാരം നിയന്ത്രിക്കാൻ നല്ലതാണ്. ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും അതിലൂടെ കൊഴുപ്പ് ഇല്ലാതാവുകയും ചെയ്യുന്നു. ശരീരത്തിലെ മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിൽ ഉലുവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ധാരാളം നാരുകളും ആൻറി ഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള ഉലുവ ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു അതിലൂടെ ദഹനം മെച്ചപ്പെടുന്നു. ദഹനക്കേട്, വയറുവേദന മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഏറ്റവും നല്ല ഒറ്റമൂലിയാണ് ഉലുവ. വൻകുടലിൽ ഉണ്ടാകുന്ന ക്യാൻസറിന് തടയാൻ ഇത് വളരെ അധികം സഹായിക്കും.

ഉലുവയും അതിൻറെ ഇലയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹ രോഗികൾക്ക് വളരെയധികം ഗുണം ചെയ്യും. ആരോഗ്യഗുണങ്ങൾക്ക് പുറമേ ഒട്ടേറെ സൗന്ദര്യ ഗുണങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകളും വിറ്റാമിനുകളും ചർമ്മ പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുന്നു. കൂടാതെ മുടിയുടെ വളർച്ചയ്ക്കും തിളക്കത്തിനും ഉലുവ ഗുണം ചെയ്യും. ഇതിൻറെ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ കാണുക.

https://youtu.be/lhW2GL1mer0

Leave a Reply