ഈ മൂന്ന് ചേരുവകൾ ഉണ്ടെങ്കിൽ മുടി പനങ്കുല പോലെ വളരും…| Home remedy hair dye

Home remedy hair dye : മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒട്ടേറെ പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. എന്നാൽ ഇന്നത്തെ തലമുറ നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുടിയിലെ നര. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം വന്നിരുന്ന നര ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും സാധാരണയാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ തന്നെയാണ് ഇതിന് കാരണമാകുന്നത് . മുടികൊഴിച്ചിൽ, മുടി പൊട്ടൽ, താരൻ, നര, വരൾച്ച തുടങ്ങിയവയാണ് പ്രധാനമായും.

മുടിയിൽ ഉണ്ടാകുന്ന. മുടിയുടെ സൗന്ദര്യവും തിളക്കവും വർദ്ധിപ്പിക്കുന്നതിനായി പലതരത്തിലുള്ള സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രകൃതിദത്തമായ ഉൽപ്പന്നങ്ങളാണ് മുടിയുടെ സൗന്ദര്യവും ആരോഗ്യവും വർദ്ധിപ്പിക്കാൻ ഏറ്റവും ഉത്തമം. മുടി നന്നായി വളരാനും കറുപ്പ് നിറം നിലനിർത്താനും നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

ഇതിനായി വീടുകളിൽ സാധാരണയായി കണ്ടുവരുന്ന കഞ്ഞുണ്ണി, അലോവേര, പനിക്കൂർക്ക ഇല എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവ മൂന്നും കൂടി ചേർത്ത് ഒരു പാക്ക് ആയി ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. കഞ്ഞുണ്ണി, പനിക്കൂർക്ക ഇല എന്നിവയെടുത്ത് നന്നായി കഴുകി അലോവേരയുടെ ജെല്ല് മാത്രം എടുത്ത് ഇവ മൂന്നും കൂടി മിക്സിയിൽ അരച്ചെടുക്കുക.

അതിനുശേഷം അരിച്ച് അതിലെ നീര് മാത്രം തലയിൽ തേക്കാൻ ആയി ഉപയോഗിക്കാവുന്നതാണ്. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് ഇവ മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇങ്ങനെ ചെയ്യുന്നത് മുടി വളരുന്നതിനും കറുപ്പ് നിറം നിലനിർത്തുന്നതിനും സഹായിക്കും. ഈ പാക്ക് ഉണ്ടാക്കുന്ന രീതി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Comment

Scroll to Top