Remedy to Reduce Fever

ഈ ഇല നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ പനിയും കഫക്കെട്ടും പമ്പ് കടക്കും…| Remedy to Reduce Fever

Remedy to Reduce Fever : മഴക്കാലത്ത് പലരെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് പനി. കുട്ടികളിലും മുതിർന്നവരിലും ഇത് വളരെ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പനിയുടെ കൂടെ തന്നെ ഉണ്ടാവുന്ന ചുമ ജലദോഷം കഫക്കെട്ട് ഇവ വിട്ടു പോകാൻ കുറേ ദിവസം എടുക്കും. കുഞ്ഞു കുട്ടികൾക്ക് ആണെങ്കിൽ ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. കോവിഡിന് ശേഷം കുട്ടികളിൽ വളരെ വേഗത്തിൽ പനിയും കഫക്കെട്ടും ബാധിക്കുന്നു.

വീട്ടിൽ തന്നെ ഇതിന് ആശ്വാസമേകുന്ന ചില ഒറ്റമൂലികൾ ഉണ്ട്. അതിൽ ഏറ്റവും ഉപകാരപ്രദമായ ഒന്ന് നമുക്ക് പരിചയപ്പെടാം. കഫക്കെട്ട് മാറുന്നതിന് ഏറ്റവും ഉത്തമമാണ് ആവി പിടിക്കൽ. പലരും ആശുപത്രികളിൽ പോയാണ് ഇത് ചെയ്യുന്നത് എന്നാൽ വീട്ടിൽ തന്നെ ലഭിക്കുന്ന ചില ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ഏറ്റവും നല്ല രീതിയിൽ ആവി പിടിക്കാവുന്നതാണ്.

അതിനായി നമുക്ക് ആവശ്യമുള്ളത് നാരകത്തിന്റെ ഇല, തുളസിയില, പനിക്കൂർക്കയില, തോട്ടതുളസി അഥവാ കാശിത്തുമ്പ ഇവയെല്ലാമാണ്. നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം കുറച്ച് വെള്ളത്തിൽ ഇവ നന്നായി തിളപ്പിച്ച് എടുക്കുക. മൺപാത്രം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടുതൽ സമയം ചൂട് നിൽക്കുന്നതിന് ഇത് സഹായിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളും ഔഷധഗുണങ്ങളും.

നിറഞ്ഞവയാണ് ഇതിലെ എല്ലാ ചേരുവകളും. ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇതു ഉപയോഗിച്ച് ആവി പിടിക്കുന്നത് പനി, ചുമ, കഫക്കെട്ട് എന്നിവ വേഗത്തിൽ മാറുന്നതിന് സഹായിക്കും . കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. വീട്ടുവൈദ്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply