ഈ ജ്യൂസ് കുടിച്ചാൽ ചർമ്മം ചുവന്ന് തുടുക്കും…| Beet root health benifits Malayalam

Beet root health benifits Malayalam : നമ്മളെ ആകർഷിക്കുന്ന ഏറ്റവും പ്രധാന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഈ പച്ചക്കറി. ബീറ്റനിൻ എന്ന ഘടകമാണ് ബീറ്റ്റൂട്ടിന് ഈ നിറം ലഭിക്കുന്നതിന് കാരണമാകുന്നത്. ഇതിൻറെ ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ധാരാളം വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറവായതുകൊണ്ട് തന്നെ ഏത് അസുഖക്കാർക്കും ഈ പച്ചക്കറി കഴിക്കാവുന്നതാണ്.

പല മാരകമായ രോഗങ്ങളും വരാതിരിക്കാൻ ഒരു ഫലപ്രദമായ പച്ചക്കറി കൂടിയാണ് ബീറ്റ്റൂട്ട്. എന്നാൽ വിലയിൽ വളരെ നിസ്സാരക്കാരനായതുകൊണ്ടുതന്നെ പലരും ഇതിൻറെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നില്ല. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ സയാനിൻ മൂത്രാശയ ക്യാൻസറിനെ തടയുന്നു. ക്യാൻസർ രോഗികളിൽ ഉണ്ടാകുന്ന ക്ഷീണവും മറ്റ് പാർശ്വഫലങ്ങളും നിയന്ത്രിക്കാൻ ബീറ്റ്റൂട്ടിന് കഴിയും. ഇതിൽ ഉയർന്ന അളവിലുള്ള നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട് ഇത് ദഹന വ്യവസ്ഥ.

മെച്ചപ്പെടുത്തുന്നതിനും രക്തക്കുഴലുകൾക്ക് വിശ്രമം ഏകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും. ഹൃദയാഘാതത്തെ അതിജീവിക്കാൻ സഹായിക്കുന്ന ഒന്നാണ് ഈ പച്ചക്കറി. പേശികളുടെ കോശങ്ങളിലേക്ക് കൂടുതൽ ഓക്സിജൻ എത്തിക്കുവാൻ ഇത് സഹായിക്കുന്നു അതുമൂലം പേശികൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വളരെ നല്ല സപ്ലിമെൻറ്.

ആയി ഇതിനെ കണക്കാക്കാവുന്നതാണ്. നാരുകളാൽ സമ്പുഷ്ടമായ ബീറ്റ്റൂട്ട് ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യത്തിനും സഹായകമാകുന്നു. ആരോഗ്യഗുണങ്ങൾക്ക് പുറമേ ഒട്ടേറെ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും തിളക്കം കൂട്ടുന്നതിനും ദിവസവും ബീട്രൂട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ കാണൂ.

Leave a Reply