എരിക്കിന്റെ ഇല ഇങ്ങനെ ഉപയോഗിച്ചു നോക്കൂ മുട്ടുവേദന എളുപ്പത്തിൽ മാറ്റാം…| Knee pain treatment at home

Knee pain treatment at home : ഇന്ന് ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് മുട്ടുവേദന. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഈ അവസ്ഥ ഇന്ന് എല്ലാ പ്രായക്കാർക്കു ഇടയിലും കണ്ടുവരുന്നു. ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത് കാൽമുട്ടുകളാണ്. മുട്ടുകളിൽ ഉണ്ടാവുന്ന വേദന അസഹനിയമാണ്. വേദന പലവിധത്തിൽ ഉണ്ട്, മുട്ടുകൾ നിവർത്താനും മടക്കാനും ഉള്ള ബുദ്ധിമുട്ട്, നടക്കുമ്പോൾ ഉണ്ടാകുന്ന വേദന. അമിതഭാരം, അണുബാധ, മുട്ടിൽ ഏൽക്കുന്ന പരിക്കുകൾ, സന്ധിവാതം, ആർത്രൈറ്റിസ്, ഇവയെല്ലാമാണ്.

പ്രധാനമായും മുട്ടുവേദനയ്ക്ക് കാരണമാകുന്നത്. പ്രായമായവരിൽ എല്ലു തേയ്മാനം മൂലം ഉണ്ടാകുന്ന മുട്ടുവേദനയാണ് സാധാരണയായി കണ്ടുവരുന്നത്. എന്നാൽ മറ്റു ചിലർക്ക് അമിതഭാരം കാൽമുട്ടുകൾക്ക് താങ്ങാൻ ആവാതെ ഉണ്ടാവുന്ന വേദനയും. ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ ഈ രോഗം വരാതെ തടയാൻ സാധിക്കും. എല്ലുകൾക്ക് ബലം ലഭിക്കുന്നതിനായി കാൽസ്യം വിറ്റാമിൻ ഡി എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. മസിലുകൾക്ക് ആയാസം ലഭിക്കുന്നതിന് ദിവസേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.

കഠിനമായ വേദന, വീക്കം, നീര്, ചുവപ്പുനിറം, ലോക്കിംഗ്, പോപ്പിംഗ് , എല്ലുകൾ പൊട്ടുന്ന പോലെയുള്ള ശബ്ദം എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ഒറ്റമൂലി കൊണ്ട് ഈ വേദനകൾ എളുപ്പത്തിൽ ഇല്ലാതാക്കാം. പാടത്തും പറമ്പുകളിലും സാധാരണയായി കണ്ടുവരുന്ന എരിക്കിന്റെ ഇലയാണ് ഇതിന് ആവശ്യമായി വേണ്ടത്. എരിക്കിന്റെ ഇല നന്നായി കഴുകി വെള്ളം ചേർക്കാതെ അരച്ചെടുക്കുക.

വേദനയുള്ള ഭാഗത്ത് ഏതെങ്കിലും വേദനസംഹാരിയായ എണ്ണ ചൂടാക്കി തേച്ചു കൊടുക്കുക. മുറിവെണ്ണ അല്ലെങ്കിൽ ഏതുതരം എണ്ണ ആണെങ്കിലും ചെറിയ ചൂടിൽ ആ ഭാഗത്ത് നന്നായി മസാജ് ചെയ്തു കൊടുക്കുക. പിടിപ്പിക്കുക. ഏകദേശം 45 മിനിറ്റ് എങ്കിലും ഇത് ഇങ്ങനെ വയ്ക്കേണ്ടതുണ്ട്. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ വേദന എളുപ്പത്തിൽ മാറിക്കിട്ടും. ഇത് ചെയ്യേണ്ട വിധം വിശദമായി മനസ്സിലാക്കുവാൻ വീഡിയോ കാണുക.

Leave a Reply