herbal hair serum at home

കുളിക്കുന്നതിനു മുൻപ് ഇത് തേച്ചു നോക്കൂ മുടി തഴച്ചു വളരും..100% റിസൾട്ട് കിട്ടും…| Herbal hair serum at home

Herbal hair serum at home : മുടിയുടെ വളർച്ചയ്ക്കും നര അകറ്റുന്നതിനും ഏറ്റവും നല്ലത് പ്രകൃതിദത്തമായ രീതികളാണ്. കൃത്രിമ വൈദ്യങ്ങൾ പരീക്ഷിച്ചാൽ അവ വിജയിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ് കൂടാതെ മുടിയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. താരൻ, മുടികൊഴിച്ചിൽ, മുടി പൊട്ടൽ, അകാല നര എന്നിവയൊക്കെ പലരും നേരിടുന്ന പ്രശ്നങ്ങളാണ്.

പോഷകാഹാര കുറവ്, വ്യായാമ കുറവ്, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിവയൊക്കെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ചില പ്രകൃതിദത്ത ഉൽപന്നങ്ങൾ ഉപയോഗിച്ച് മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെയർ സിറമാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇതിനായി ഒരു കോഴിമുട്ട, ചെമ്പരത്തിയുടെ പൂവും ഇലയും, ചെറുനാരങ്ങ എന്നീ മൂന്ന് ഘടകങ്ങൾ മാത്രം മതിയാവും.

ചെമ്പരത്തിയുടെ ഇലയും പൂവും മൊട്ടും എല്ലാം നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കാതെ മുട്ടയുടെ വെള്ള ഭാഗം മാത്രം ചേർത്ത് വേണം ഇത് അരച്ചെടുക്കാൻ. ഇത് നന്നായി ഒരു അരിപ്പയിലൂടെ അരിച്ചു എടുക്കുക. അതിന് ശേഷം ഇതിലേക്ക് അല്പം ചൂടുവെള്ളം കലർത്തി നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് നാരങ്ങയുടെ നീര് കൂടി ചേർത്തു ഇളക്കി യോജിപ്പിക്കുക.

ഇതിൻറെ മുകളിലായി പൊങ്ങിക്കിടക്കുന്ന ഭാഗം മാറ്റിയാൽ നമ്മുടെ ഹെയർ സിറം തയ്യാറായി. വളരെ എളുപ്പത്തിൽ വീട്ടിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന സിറം മുടി വളർച്ച ആഗ്രഹിക്കുന്നവർ പരീക്ഷിച്ചു നോക്കുക. ഇത് ചെയ്യേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണൂ.

Leave a Reply