ഒരിക്കലും സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ ഇങ്ങനെ ചെയ്യരുത്…

നമ്മുടെ ഹൈന്ദവ വിശ്വാസ പ്രകാരം സന്ധ്യാസമയം എന്നത് സകല ദേവന്മാരുടെയും സംഗമ സമയമാണ്. അതുകൊണ്ടുതന്നെയാണ് സന്ധ്യയ്ക്ക് നമ്മൾ നിലവിളക്ക് കത്തിച്ച് സകല ദേവി ദേവന്മാരെയും മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവിയായ മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്ന സമയം കൂടിയാണിത്. സന്ധ്യാസമയം ഏറ്റവും ഭക്തിയോടെ സംരക്ഷിക്കണം. സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ചു.

കഴിഞ്ഞാൽ നമ്മൾ വീടുകളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്, അവ എന്തെല്ലാമാണെന്ന് നോക്കാം. ഇതിൽ ആദ്യത്തേത് സന്ധ്യയായി കഴിഞ്ഞാൽ ഒരിക്കലും തുളസി ഇലകൾ പറിക്കരുത്, തുളസിയെ നോവിക്കരുത്. ഏതൊരു വീടാണെങ്കിലും അവിടെ പൈപ്പിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റ് വീഴുവാൻ പാടുള്ളതല്ല, പ്രത്യേകിച്ചു സന്ധ്യാസമയങ്ങളിൽ. ഇങ്ങനത്തെ ജലശബ്ദം ഉണ്ടാകുന്ന വീടുകളിൽ ഒരിക്കലും പണം നിൽക്കുകയില്ല.

സന്ധ്യയ്ക്ക് വിളക്ക് കത്തിച്ചു കഴിഞ്ഞാൽ ചില വസ്തുക്കൾ നമ്മൾ പുറത്ത് കൊടുക്കുവാൻ പാടുള്ളതല്ല. ഈയൊരു വസ്തുക്കൾ കൈമാറ്റം ചെയ്തു കഴിഞ്ഞാൽ നമുക്ക് ഉണ്ടായിരുന്ന എല്ലാ ഐശ്വര്യവും പടിയിറങ്ങി പോകും എന്നതാണ് വിശ്വാസം. മഞ്ഞൾ, ഉപ്പ്, പാലും പാലുൽപനങ്ങളും , കടുക്, ഇരുമ്പ്, സൂചി, തുടങ്ങിയ വസ്തുക്കൾ ഒരിക്കലും കൈമാറ്റം ചെയ്യരുത്. അങ്ങനെ ചെയ്യുന്ന വീടുകളിൽ ദുഃഖം മാത്രമാണ് ഫലം.

സന്ധ്യയ്ക്ക് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് കുളിക്കുന്നത്. സന്ധ്യയ്ക്ക് കുളിക്കുന്ന വീടുകളിൽ ദാരിദ്ര്യം വന്നു കയറും. സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ ഏകദേശം 30 മിനിറ്റ് എങ്കിലും അത് വീട്ടിൽ കത്തിക്കണം അപ്പോൾ തന്നെ അണയ്ക്കുന്നത് ദോഷം ചെയ്യും. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

Scroll to Top