ഈ പാനീയം കുടിച്ചാൽ ശരീരത്തിലെ അവയവങ്ങൾ ക്ലീൻ ആകും…| Cleansing the stomach

Cleansing the stomach : മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് കരളും വൃക്കയും. ശരീരത്തിലെ മാലിന്യങ്ങളെ വിഷാംശങ്ങളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ സഹായിക്കുന്നു. എന്നാൽ ധാരാളം ടോക്സിനുകൾ ശരീരത്തിലേക്ക് എത്തുമ്പോൾ അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിൽ ആകുന്നു. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു പാനീയം നമുക്ക് പരിചയപ്പെടാം. ഈ പാനീയം ഉണ്ടാക്കുന്നതിനായ നമുക്ക് ആവശ്യമുള്ള ഘടകങ്ങൾ.

കരിഞ്ചീരകം, പെരുംജീരകം, അയമോദകം തുടങ്ങിയവയാണ്. ഈ മൂന്ന് ചേരുവകളും ഒരു ചീനച്ചട്ടിയിൽ നന്നായി വറുത്തെടുക്കുക. ഒരു ഗ്ലാസ് വെള്ളം നന്നായി തിളപ്പിച്ച് എടുത്ത് ഈ ചേരുവകൾ വെള്ളത്തിലേക്ക് ചേർത്തു കൊടുക്കുക. കുടിക്കാൻ എളുപ്പത്തിനായി അതിലേക്ക് അല്പം ചായപ്പൊടിയും ശർക്കര പാനീയവും ചേർക്കാവുന്നതാണ്. ഇത് അരിച്ചെടുത്ത് ദിവസവും കുടിക്കാം. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഫലപ്രദം. ടോക്സിനുകളെ നീക്കം ചെയ്ത് ശരീരം ശുദ്ധീകരിക്കുവാൻ.

ഈ പാനീയം വളരെയധികം സഹായിക്കും. ഇതിലെ പ്രധാന ഘടകമായ കരിഞ്ചീരകം ഒട്ടേറെ ഔഷധഗുണങ്ങളാൽ സമ്പന്നമാണ്. മരണമൊഴികെയുള്ള മറ്റെല്ലാ രോഗങ്ങളുടെയും പരിഹാരമായി കരിഞ്ചീരകം ഉപയോഗിക്കാവുന്നതാണ്. പ്രമേഹം, പൈൽസ്, മലബന്ധം, സന്ധിവാതം, ചർമ്മ സൗന്ദര്യം, സ്ത്രീകളിലെ വെള്ളപോക്ക്, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, തലച്ചോറിന്റെ ആരോഗ്യത്തിന്, അൾസർ, അസിഡിറ്റി.

തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങൾക്കുമുള്ള പ്രതിവിധിയായി കരിഞ്ചീരകം ഉപയോഗിക്കാവുന്നതാണ്. ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് ഏറെ ഗുണം ചെയ്യും. കൂടാതെ പെരുംജീരകവും അയമോദകവും ഒട്ടേറെ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണെന്ന് നമുക്ക് അറിയാവുന്നതാണ്. ഈ പാനീയം ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.

Leave a Comment

Scroll to Top