High bp symptoms malayalam : പുതുതലമുറ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. സാധാരണയായി പ്രായമായവരിൽ മാത്രമാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത് എന്നാൽ ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങൾ ഇത് ചെറുപ്പക്കാർക്ക് ഇടയിലും കണ്ടുവരുന്നതിന് കാരണമാകുന്നു. ഇതിൻറെ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ ഈ അവസ്ഥയെ ചികിത്സിക്കാൻ ആകും. കൃത്യസമയത്ത് എങ്കിൽ ഇത് പല രോഗങ്ങൾക്കും കാരണമായി മാറുന്നു.
രക്തസമ്മർദ്ദം 120/ 80 കാൾ ആണെങ്കിൽ അതിനെ ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ എന്നു വിളിക്കാം. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു ഹൃദയത്തിൻറെ ആരോഗ്യത്തെ നശിപ്പിക്കുന്നതിനും വലിയ പങ്കു വഹിക്കുന്നു. ഹൃദയധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടി വരുമ്പോൾ സമ്മർദ്ദം വർദ്ധിക്കുകയും പല ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിൽ കാണുന്ന ചില ലക്ഷണങ്ങൾ ഉണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തലവേദന. നിരന്തരമായി അടുപ്പിച്ച് വേദന ഉണ്ടെങ്കിൽ രക്തസമ്മർദ്ദ നില നിരീക്ഷിക്കേണ്ടതുണ്ട്. ഹൃദയത്തിലൂടെ രക്തം പമ്പ് ചെയ്യുന്നതിൽ ക്ഷീണം അനുഭവപ്പെടുമ്പോൾ അത് നെഞ്ചുവേദനയ്ക്ക് കാരണമാകുന്നു. പലരും ഇത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ മൂലമാണ് ഉണ്ടാകുന്നത് എന്ന് തെറ്റിദ്ധരിക്കാറുണ്ട്.
തലകറക്കം ഈ രോഗത്തിൻറെ പ്രത്യേക ലക്ഷണം അല്ലെങ്കിലും മറ്റു ലക്ഷണങ്ങളോടൊപ്പം ഇത് ഉണ്ടാവുകയാണെങ്കിൽ സൂക്ഷിക്കണം. കോണിപ്പടികൾ കയറുമ്പോൾ ശ്വാസ തടസ്സം അനുഭവപ്പെടാറുണ്ടെങ്കിൽ ഉറപ്പായും രക്തസമ്മർദ്ദം പരിശോധിക്കേണ്ടതുണ്ട്. ക്ഷീണവും ബലഹീനതയും ഇതിൻറെ മറ്റു ലക്ഷണങ്ങളാണ്. ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.