Fatty liver fruits to avoid : കരൾ രോഗികളുടെ എണ്ണം ദിവസം തോറും പെരുകിക്കൊണ്ടിരിക്കുന്നു. പ്രായമായവരിൽ മാത്രം കണ്ടിരുന്നു പല കരൾ രോഗങ്ങളും ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും കുട്ടികളിലും കണ്ടുവരുന്നു. ജീവിതശൈലിയിലെ തെറ്റായ മാറ്റമാണ് ഈ രോഗങ്ങൾക്ക് കാരണമാകുന്നത് . അനാരോഗ്യകരമായ ഭക്ഷണ രീതി, മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി സി എന്നീ വൈറൽ അണുബാധകൾ തുടങ്ങിയ ഘടകങ്ങൾ എല്ലാം കരൾ രോഗികളുടെ വർദ്ധനവിന് കാരണമാകുന്നു. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ.
ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങൾനിർവഹിക്കുന്ന ഒരു ആന്തരിക അവയവം കൂടിയാണ് കരൾ അഥവാ ലിവർ. ശരീരത്തിന് ആവശ്യമായപ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉൽപാദനത്തിനും ശരീരത്തിലെ വിഷാംശങ്ങളെ ശുദ്ധീകരിക്കുന്നതിനും കരൾ പ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ ശരീരത്തിൻറെ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്നത് ഈ അവയവം തന്നെ. ദഹനത്തിന് സഹായിക്കുന്ന രസം ഉല്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിങ്ങനെ നിരവധി പ്രവർത്തികൾ കരൾ നിർവഹിക്കുന്നു.
കരളിനെ ബാധിക്കുന്ന പല രോഗങ്ങളും അതിൻറെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. ചെറുപ്പക്കാർക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ എന്ന രോഗാവസ്ഥ.പണ്ടുകാലങ്ങളിൽ മദ്യപിക്കുന്നവരിൽ മാത്രമായിരുന്നു ഈ രോഗാവസ്ഥ കണ്ടിരുന്നത്. എന്നാൽ ഇന്ന് അമിതവണ്ണം, കൊളസ്ട്രോൾ, പ്രമേഹം എന്നീ രോഗങ്ങൾ ഉള്ളവരിലും ഇത് കൂടുതലായി കണ്ടുവരുന്നു.
തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ മറ്റു രോഗങ്ങൾക്ക് വേണ്ടി ചെയ്യുന്ന ടെസ്റ്റുകളിലൂടെ ആണ് പലപ്പോഴും ഈ രോഗം നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ പല സംഗീതകളിലേക്കും നയിക്കുന്നു. കണ്ണുകളിലെ മഞ്ഞ നിറം, കാലിൽ നീര്, മലത്തിലോ ഛർദിയിലോ രക്തം, അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക തുടങ്ങിയവയെല്ലാമാണ് സങ്കീർണ അവസ്ഥകളിൽ രോഗികളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.