Remove darkness in lips : മുഖസൗന്ദര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭംഗിയുള്ള ചുണ്ടുകൾ. സൗന്ദര്യത്തിന്റെ ഒരു പ്രധാന അളവുകോൽ ആണ് ഇത്. എന്നാൽ പലരും ചുണ്ടുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് കെമിക്കലുകൾ അടങ്ങിയ ലിപ് ബാമുകളും, ലിപ്സ്റ്റിക്കുകളും എല്ലാം ഉപയോഗിക്കാറുണ്ട്. ചുണ്ടുകളിലെ കറുത്ത നിറം, വരണ്ട ചുണ്ടുകൾ, മൃദുത്വം നഷ്ടമാവുക തുടങ്ങിയവയെല്ലാമാണ് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങൾ.
വിപണിയിൽ ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ താൽക്കാലികമായി മാത്രം ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്നുള്ളൂ എന്നാൽ ഇവ ദീർഘകാലം ഉപയോഗിക്കുമ്പോൾ പല ചർമ്മ പ്രശ്നങ്ങളും ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ ഇവ പരിഹരിക്കുന്നതാണ് ഏറ്റവും ഉത്തമം. വീടുകളിൽ സുലഭമായി ലഭിക്കുന്ന രണ്ടു ചേരുവകൾ ഉപയോഗിച്ച് ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കാൻ ആകും.
വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ലിപ് ബാം നമുക്ക് പരിചയപ്പെടാം. ഇത് ഉണ്ടാക്കുന്നതിനായി ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയിൽ അരച്ചെടുക്കുക. അതിനുശേഷം ഇവ അരിച്ച് നീരു മാത്രം എടുക്കുക. വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കുവാൻ. ബീറ്റ്റൂട്ടിന്റെ നീര് ഒരു പാനിൽ ഒഴിച്ച് അടുപ്പത്ത് വയ്ക്കുക.കുറച്ചുസമയം തിളപ്പിച്ച് ഇത് കുറുക്കി എടുക്കേണ്ടതുണ്ട്.
കുറുകി കഴിയുമ്പോൾ അതിലേക്ക് അല്പം നെയ്യ് ഒഴിച്ച് കൊടുക്കുക. ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ഒരു ചെറിയ ബോട്ടിലിലേക്ക് മാറ്റാവുന്നതാണ്. അരമണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ച് അത് കട്ടി ആക്കി എടുക്കുക. ഈ ലിപ് ബാം നിങ്ങൾക്ക് ദിവസവും ഉപയോഗിക്കാവുന്നതാണ്. കുട്ടികൾക്കും ഇത് പുരട്ടി കൊടുക്കാം. ഇത് ഉണ്ടാക്കുന്ന രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.