Uric acid high causes

ശരീരത്തിൽ ഉണ്ടാകുന്ന ഈ ലക്ഷണങ്ങൾ കിഡ്നിയെ വരെ ബാധിച്ചേക്കാം… സൂക്ഷിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല…| Uric acid high causes

Uric acid high causes : ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് യൂറിക് ആസിഡിന്റെ വർദ്ധനവ്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം ഉണ്ടാവുകയോ യൂറിക് ആസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുകയോ യൂറിക് ആസിഡ് കൃത്യമായി മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ ഉണ്ടായാൽ ഇതിൻറെ അളവ് ശരീരത്തിൽ വർദ്ധിക്കും.

ഹൈപ്പർയൂറിസെമിയ എന്നാണ് പറയുന്നത്. ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഏകദേശം 70 ശതമാനം യുറേറ്റ് പുറന്തള്ളുന്നത് വൃക്കകളാണ് ബാക്കിയുള്ളവ കുടലുകളാൽ ഉന്മൂലനം ചെയ്യപ്പെടുന്നു. യൂറിക് ആസിഡിന്റെ അളവ് ശരീരത്തിൽ വർദ്ധിച്ചാൽ പല ലക്ഷണങ്ങളും പ്രകടമാകും. പ്രധാനമായും പെരുവിരലുകളിൽ ഉണ്ടാകുന്ന വീക്കം വേദന, മുട്ടുവേദന, മൂത്രശയത്തിൽ കല്ല്, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ചില ഭക്ഷണങ്ങൾ ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമാകുന്നു തലച്ചോറ്, കുടൽ, കരൾ എന്നിവ ഉൾപ്പെടുന്ന അവയവ മാംസം, അയല ട്യൂണ എന്നീ മത്സ്യങ്ങളും, സോഡാ, മദ്യപാനം, റിഫൈൻഡ് ഷുഗർ അടങ്ങിയ ബേക്കറി സാധനങ്ങൾ എന്നിവയെല്ലാമാണ്. കൂടാതെ ശരീരത്തിൽ നിർചലീകരണം സംഭവിച്ചാലും ഹൈപ്പർ യൂറി സെമിയ എന്ന അസുഖത്തിന് കാരണമാകുന്നു.

യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് ഒഴിവാക്കാനായി ദിവസവും മൂന്നു മുതൽ നാലു ലിറ്റർ വരെ വെള്ളം കുടിക്കേണ്ടതാണ്. വൈറ്റമിൻ സി ധാരാളം അടങ്ങിയ നാരങ്ങ ഓറഞ്ച് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിർത്താൻ സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.

One thought on “ശരീരത്തിൽ ഉണ്ടാകുന്ന ഈ ലക്ഷണങ്ങൾ കിഡ്നിയെ വരെ ബാധിച്ചേക്കാം… സൂക്ഷിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല…| Uric acid high causes

Comments are closed.