ദിവസവും ഉള്ളി കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത മാറ്റങ്ങൾ… ഇതാ പലർക്കും അറിയാത്ത സത്യങ്ങൾ…| Small onion benefits for cholesterol

Small onion benefits for cholesterol : ഭക്ഷ്യവിഭവങ്ങൾക്ക് രുചി നൽകുന്നതിന് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഉള്ളി. വെള്ള, ചുവപ്പ്, സ്പ്രിംഗ് എന്നിങ്ങനെ പലതരം ഉള്ളികൾ ഉണ്ട്. ഉള്ളി ഉപയോഗിക്കാത്ത ഭക്ഷണപദാർത്ഥങ്ങൾ വളരെ കുറവാണ് എന്ന് വേണം പറയാൻ.ഉള്ളി അരിയുന്നത് ഒരു ബാഷ്പീകരണവും സൾഫർ സമ്പുഷ്ടവുമായ എണ്ണ ഉല്പാദിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് നമ്മുടെ കണ്ണുനീർ ഗ്രന്ഥികളിൽ സജീവമാക്കുകയും കണ്ണുനീർ ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യുന്നു.

നിരവധി രോഗങ്ങൾക്കുള്ള പരിഹാരമായി ഉള്ളി ഉപയോഗിക്കാം. ഇതിൽ ആൻറി ഡയബറ്റിക് ആൻറി ഓക്സിഡൻറ് എന്നീ ഗുണങ്ങളുണ്ട്. ഇവ പ്രമേഹം നിയന്ത്രിക്കാൻ സഹായകമാകുന്നു. ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഫ്രീ റാഡിക്കലിനെതിരെ പോരാടുന്നതിനും ഉള്ളി വളരെ അധികംഗുണം ചെയ്യും. കുടൽ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ശരീരത്തിൻറെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും ഉള്ളി ഉപയോഗിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ളമേറ്ററി, ആൻറി ഹൈപ്പർ ടെൻസിവ് ഗുണങ്ങൾ.

രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായകമാകുന്നു. ഇതുവഴി ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉള്ളി ഉപയോഗിക്കാവുന്നതാണ്. ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് രക്തക്കുഴലുകളെ സംരക്ഷിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ചില പോഷകങ്ങൾ ക്യാൻസർ കോശങ്ങൾ പെരുകുന്നത് തടയുന്നു. പുരുഷന്മാരില പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ചയെ നിയന്ത്രിക്കുകയും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത.

കുറയ്ക്കുകയും ചെയ്യുന്നു. ഉള്ളിയിലെ ആൻറി ഇൻഫ്ളമേറ്ററി , ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ആസ്മയ്ക്ക് നല്ലൊരു പരിഹാരം കൂടിയാണ്. രക്തപ്രവാഹത്തെ നിയന്ത്രിക്കാൻ ഉള്ളി വളരെയധികം ഗുണം ചെയ്യും ഇതുമൂലം രക്തക്കുഴലുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യഗുണങ്ങൾക്ക് പുറമെ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്കും മുടിയിലെ താരൻ അകറ്റുന്നതിനും ഉള്ളി സഹായകമാകും. ഉള്ളിയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.

Scroll to Top