എത്ര മരുന്ന് കഴിച്ചിട്ടും മാറാത്ത വേദനകൾ.. ഇതാണ് അതിന്റെ സത്യാവസ്ഥ…| Pain in body joints reason

Pain in body joints reason : പലർക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി മാറിമാറി വേദനകൾ അനുഭവപ്പെടാറുണ്ട്. ഈ രോഗാവസ്ഥയെ ഫൈബ്രോമയ്യാൾജിയ അഥവാ പേശി വാതം എന്നു പറയുന്നു. കേരളത്തിൽ മൂന്നു മുതൽ നാല് ശതമാനം ആളുകളിൽ മാത്രമേ ഈ രോഗാവസ്ഥ കണ്ടു വരുന്നുള്ളൂ. സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. വിട്ടുമാറാത്ത പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവും ആണ് പ്രധാന ലക്ഷണം. ശരീരത്തിന്റെ ഒരുവശത്ത് തുടങ്ങി പിന്നീട് ദേഹം മുഴുവനായി വ്യാപിക്കുന്ന വേദന കാലങ്ങളോളം നീണ്ടുനിൽക്കുന്നു.

ചില പേശികളിൽ തൊട്ടാൽ അതികഠിനമായ വേദന അനുഭവപ്പെടും. പലർക്കും സഹിക്കാൻ കഴിയുന്നതിന് അപ്പുറമാവും വേദന ഉണ്ടാവുന്നത്. അകാരണമായ ക്ഷീണം ആണ് പ്രധാന ലക്ഷണം. ചിലർക്ക് ശരീരത്തിൽ പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം. വ്യാകുലത, വിഷാദം എന്നീ അവസ്ഥകളും ഈ രോഗികൾക്ക് ഉണ്ടാവും. അല്ലെങ്കിൽ ഉറങ്ങി എണീറ്റാലും ഉറക്കം വരുന്നതുപോലുള്ള തോന്നൽ എന്നീ അവസ്ഥ ഈ രോഗികളിൽ.

കണ്ടുവരുന്നു. ഓർമ്മക്കുറവ്, ഏകാഗ്രത കുറവ്, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പല ബുദ്ധിമുട്ടുകളും ഈ രോഗം ഉണ്ടാക്കി തരുന്നു. മലബന്ധം, വേദനയോടു കൂടിയ ആർത്തവം, ദീർഘകാലം നീണ്ടുനിൽക്കുന്ന അമിതമായ ക്ഷീണം തുടങ്ങിയവയൊക്കെയാണ് മറ്റു പല ലക്ഷണങ്ങൾ. ഈ രോഗത്തിന് ഒരു വ്യക്തമായ കാരണം നിർവചിക്കാൻ കഴിഞ്ഞിട്ടില്ല.

എന്നിരുന്നാലും തലച്ചോറിൽ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാർത്ഥങ്ങളുടെ വ്യതിയാനങ്ങൾ ഈ രോഗികളിൽ കണ്ടുവരുന്നുണ്ട്. കേന്ദ്ര നാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും ഇവരിൽ വ്യക്തമായി കാണപ്പെടാം.ഈ രോഗാവസ്ഥവേഗത്തിൽ തന്നെ നിർണയിച്ച് ചികിത്സ തേടുന്നതാണ് ഏറ്റവും ഉത്തമം. മരുന്നുകളും ഫിസിയോതെറാപ്പിയും സൈക്കോളജിക്കൽ തെറാപ്പിയും ഒന്നിച്ച ചികിത്സാരീതിയാണ് ഈ രോഗത്തിന് പ്രധാനമായും നിർദ്ദേശിക്കുന്നത്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top