വായ്പുണ്ണ് ഒരു നിസ്സാര രോഗമല്ല, ഒരു മാരകരോഗത്തിന്റെ പ്രാരംഭ ലക്ഷണം ആകാം…| Aphthous ulcer of mouth causes

Aphthous ulcer of mouth causes : കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പുണ്ണ്. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടും വേദനയും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചില സന്ദർഭങ്ങളിൽ സംസാരിക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. വായ്പ്പുണ്ണ് വരുന്നതിനുള്ള കാരണങ്ങൾ പലതാണ്. പ്രധാനമായും ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ അഭാവത്താൽ ഉണ്ടാവാം. സാധാരണമായ മറ്റൊരു കാരണമാണ് വായിന്റെ തൊലി.

പല്ലിൻറെ അറ്റം കൊണ്ടു കടിക്കുമ്പോൾ മുറിഞ്ഞ ശേഷം മുറിവ് ഉണ്ടാകുന്നത് ഇതും വായ്പുണ്ണിന് കാരണമാവും. മാനസിക സമ്മർദ്ദം ഉള്ള സമയത്തും സ്ത്രീകളിൽ ആർത്തവ സമയത്തും ഇത് സാധാരണയായി കണ്ടുവരുന്നു. ചില ഭക്ഷണങ്ങളുടെ അലർജി മൂലവും വായിൽ വ്രണങ്ങൾ ഉണ്ടാകാം പ്രധാനമായും വെണ്ണ ചിലതരം ധാന്യങ്ങൾ എന്നിവ. അമിതമായി ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവർ ഈ രോഗത്തിൻറെ അടിമകളാവും.

പാൻ മസാല സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് വായ്പുണ്ണ് മാറാനുള്ള സാധ്യത കുറവാകും. ഉദരസംബന്ധമായ രോഗങ്ങൾ ഉള്ളവരിലും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. ചില മരുന്നുകളുടെ അമിതമായ ഉപയോഗവും ഇതിന് കാരണമാകുന്നു. ചില ആൻറിബയോട്ടിക്കുകൾ, വേദനസംഹാരികൾ, ക്യാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ തുടങ്ങിയവ. യഥാസമയം രോഗനിർണയം നടത്താത്ത ചില ത്വക്ക് രോഗങ്ങളും ഇതിൻറെ കാരണങ്ങളാണ്.

വായ്പുണ്ണിന്റെ ഏറ്റവും സങ്കീർണമായ ഒരു രോഗാവസ്ഥയാണ് വായിൽ ഉണ്ടാകുന്ന ക്യാൻസർ. മാസങ്ങളോളം ഉണങ്ങാതെ നിൽക്കുന്ന വലുതാകുന്ന രക്തസ്രാവം ഉണ്ടാകുന്ന വായ്പുണ്ണ് നിസ്സാരമായി കണക്കാക്കരുത് ഇത് ക്യാൻസർ രോഗത്തിന്റെ ലക്ഷണമാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

Scroll to Top