ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടി. ലോക ജനസംഖ്യയുടെ നല്ലൊരു ശതമാനം ആളുകളും പൊണ്ണത്തടിയും കുടവയറും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടം ആകുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പൊണ്ണത്തടി. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിതെളിക്കുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, സന്ധിവാതം എന്നിവയുമായി അടുത്ത ബന്ധമുണ്ട് അമിതവണ്ണത്തിന്.
ഇത് ഹൃദയരോഗങ്ങളിലേക്ക് നയിക്കപ്പെടുന്നു. വിട്ടുമാറാത്ത വൃക്ക രോഗങ്ങൾ, നേത്രരോഗങ്ങൾ, പക്ഷാഘാതം, സ്ട്രോക്ക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പൊണ്ണത്തടി ഫാറ്റി ലിവറിനും മറ്റു അനുബന്ധ കരൾ രോഗങ്ങളിലേക്കും നയിക്കുന്നു. അമിതവണ്ണം സന്ധികളുടെ പ്രവർത്തനങ്ങളിൽ പ്രതികൂലമായി ബാധിക്കും ഇതുമൂലം മുട്ടുവേദനയും നടുവേദനയും ചെറുപ്പക്കാരിലും സാധാരണയായി മാറി. പൊണ്ണത്തടി ചലനശേഷിയെ ബാധിക്കുന്നു ഇത് മൂലം രോഗികൾക്ക് അനങ്ങാൻ കഴിയാതെ വരുകയും ശരീരഭാരം വീണ്ടും വർദ്ധിക്കുകയും.
ചെയ്യുന്നു. ചെറിയ ദൂരം നടക്കുമ്പോൾ തന്നെ ശ്വാസം തടസ്സം ഉണ്ടാവുകയും മറ്റു അനുബന്ധ രോഗങ്ങൾക്കും കാരണമാവും. സ്ത്രീകളിൽ ഉണ്ടാവുന്ന പീസി ഒ ടി ക്ക് പ്രധാന കാരണവും അമിതവണ്ണം തന്നെ. ഇത് ആർത്തവ പ്രശ്നങ്ങളിലേക്കും വന്ധ്യതിലേക്കും കാരണമാവും. അമിതവണ്ണം ഉള്ളവരെ ഇച്ഛാശക്തി ഇല്ലെന്ന് പറഞ്ഞുകൊണ്ട് പലരും കുറ്റപ്പെടുത്തുന്നു ഇതുമൂലം മാനസികമായി തളർന്നുപോകുന്നു.
യുള്ള പല ആളുകൾക്കും നിശബ്ദമായി വിഷാദരോഗം അനുഭവിക്കുന്നവരാണ്. ഇത് ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു കൂടാതെ രോഗാവസ്ഥയും മരണനിരക്കും ചോറും വർധിച്ചുവരുന്നു. ആരോഗ്യകരവും രോഗരഹിതവുമായ ജീവിതം നയിക്കാൻ ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പൊണ്ണത്തടിയും കുടവയറും വേഗത്തിൽ കുറയ്ക്കാനുള്ള രീതികൾ ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.