Constipation and flatulence causes

മലബന്ധം ഒരു നിസ്സാര പ്രശ്നമല്ല, പല രോഗങ്ങളുടെയും ലക്ഷണമാണ്.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…| Constipation and flatulence causes

Constipation and flatulence causes : ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് മലബന്ധം. കേൾക്കുമ്പോൾ വളരെ നിസ്സാരം എന്ന് തോന്നുമെങ്കിലും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഇത്. പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാരിലും ഈ ഉദരപ്രശ്നം വ്യാപകമായി കാണുന്നുണ്ട്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും തെറ്റായ ഭക്ഷണരീതിയും ആണ് പ്രധാന കാരണം. ബന്ധം ഒരു രോഗമല്ല എന്നാൽ പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമാണ്.

മൂന്ന് ദിവസം ഇടവിട്ട് മവിസർജനം നടക്കുക, ആഴ്ചയിൽ രണ്ടോ അതിൽ കുറവോ തവണ മാത്രം മലം പോവുക, മലാശയത്തിൽ എന്തോ തങ്ങി നിൽക്കുന്നതായി തോന്നുക അതുമൂലം ഉണ്ടാകുന്ന വേദന ഇവയൊക്കെയാണ് ചില ലക്ഷണങ്ങൾ. പെരിസ്റ്റൽസിസ് ചലനമാണ് മലം പുറത്തേക്ക് തള്ളുന്നത് ഇത് മന്ദഗതിയിൽ ആകുമ്പോൾ മലബന്ധം ഉണ്ടാകും. പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, നട്ടെല്ലിനിൽക്കുന്ന പരിക്ക്, നാഡി തകരാറുകൾ തുടങ്ങിയവയൊക്കെ കുടലിന്റെ ചലനത്തെ തകരാറിലാക്കും.

ഈ അവസ്ഥ ഉള്ളവരിൽ ആണ് മലബന്ധം കാണുന്നത്. ഗർഭിണികളിലും പ്രായമേറിയവരിലും സാധാരണയായി കണ്ടുവരുന്നു. മലദ്വാരത്തിൽ ഉണ്ടാകുന്ന പൈൽസ്, ഫിഷർ, ഫിസ്റ്റുല തുടങ്ങിയ പ്രശ്നങ്ങളും മലബന്ധം ഉണ്ടാക്കും. ചില മരുന്നുകൾ പ്രത്യേകിച്ചും വേദനസംഹാരികൾ ഉയർന്ന രക്തസമ്മർദ്ദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾ മാനസികാരോഗ്യത്തിനുള്ള.

മരുന്നുകൾ തുടങ്ങിയവയുടെ പാർശ്വഫലമായും മലബന്ധം ഉണ്ടാവാം. തുടർച്ചയായി ഉണ്ടാകുന്ന മലബന്ധം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മുറുകിയ മലം പോകാനായി ശക്തമായി മുക്കുന്നത് ഹെർണിയയ്ക്ക് കാരണമാകും. തുടക്കത്തിൽ തന്നെ ഇതിനുള്ള പ്രതിവിധി കാണുന്നതാണ് ഏറ്റവും ഉത്തമം. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.