ഒരു വീടിൻറെ വാസ്തു വളരെ പ്രധാനപ്പെട്ട ഒന്നാണ്. വീടിൻറെ ഉയർച്ചയ്ക്കും കുടുംബ അംഗങ്ങളുടെ സമാധാനത്തിനും വളരെ അത്യാവശ്യമായ ഒന്നാണ് വാസ്തു. വാസ്തു ശരിയായാൽ ആ വീടിന് എല്ലാവിധ ഉയർച്ചയും കാണാൻ സാധിക്കും. വാസ്തു സംബന്ധമായ ചില പ്രശ്നങ്ങളുള്ള വീട്ടിലാണ് താമസിക്കുന്നത് എങ്കിൽ അവിടെ ഉള്ളവർക്ക് ചില ദോഷങ്ങൾ ഉണ്ടാവും.
സാമ്പത്തികപരമായും ആരോഗ്യപരമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. വസ്തു അനുകൂലമായ ഒരു വീട്ടിൽ സന്തോഷവും സമാധാനവും അലയടിക്കും. വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തെക്കു പടിഞ്ഞാറെ മൂല അഥവാ കന്നിമൂല. കന്നിമൂലയിൽ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തെക്കുപടിഞ്ഞാറെ മൂലയിൽ അനുകൂലമല്ലാത്ത ക്രമീകരണം നടത്തിയിട്ടുണ്ടെങ്കിൽ വീടിനെയും വളരെ ദോഷകരമായി ബാധിക്കുന്നു.
വളരെ പ്രാധാന്യത്തോടുകൂടി ശ്രദ്ധിക്കേണ്ട ഒരു ദിക്കാണ് തെക്ക് പടിഞ്ഞാറെ മൂല. വീടിൻറെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കന്നിമൂല ഉയർന്നു തന്നെ ഇരിക്കണം ആ ഭാഗം ഒരു കാരണവശാലും താഴ്ന്നു പോകരുത്. നിങ്ങളുടെ വീട്ടിൽ അങ്ങനെയല്ലെങ്കിൽ മണ്ണിട്ട് അത് ഉയർത്തി വയ്ക്കാൻ ശ്രദ്ധിക്കുക. ഈ മൂലയിൽ ബാത്റൂം കിണർ എന്നിവ ഉണ്ടാവാൻ പാടുള്ളതല്ല. ആ ഭാഗം ഒരിക്കലും അശുദ്ധമായി ഇടാൻ പാടുള്ളതല്ല.
വളരെ വൃത്തിയായി ഭംഗിയുള്ള ചെടികൾ വെച്ച് അലങ്കരിക്കുന്നത് വീടിന് ഗുണം ചെയ്യും. ശുചിമുറിയിൽ നിന്നോ അടുക്കളയിൽ നിന്നോ വരുന്ന മലിന ജലം ഒരിക്കലും അതുവഴി ഒഴുക്കി വിടരുത്. ജലം അതിലൂടെ ഒഴുകി പോകുന്നത് വീടിന് ദോഷം ചെയ്യും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.