Natural ways to get rid of blackheads : ഇന്ന് കേരളത്തിലെ സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് കരിമാംഗല്യം. മുഖത്ത് തവിട്ട് നിറത്തിലുള്ള അടയാളം ഉണ്ടാവുന്ന അവസ്ഥയാണ്. മുഖത്തെ ഇരുവശങ്ങളിലും നെറ്റിയിലും ആണ് ഇതു കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരെക്കാൾ ഇത് കൂടുതലായും ഉണ്ടാവുന്നത് സ്ത്രീകളിലാണ്. ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിലും, ഹോർമോൺ വ്യതിയാനങ്ങളാലും ഇത് പ്രധാനമായി കാണുന്നു.
ഗർഭിണികളിൽ കാണുന്ന നിറവ്യത്യാസം പ്രസവത്തിനു ശേഷം മാസങ്ങൾക്കുള്ളിൽ മാറും. കരിമംഗല്യം ഉള്ളവർ സൂര്യതാപം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ഗർഭകാലത്ത്, ആർത്തവവിരാമത്തിനു ശേഷം, സൂര്യതാപം, തണുപ്പ് എന്നിവ മൂലം ഉണ്ടാകുന്ന നിറവ്യത്യാസം കരിമാംഗല്യത്തിന്കാളും വ്യത്യസ്തമാണ്. ഇതൊരു രോഗമല്ല ചർമ്മത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ്.
തൈറോയ് പ്രശ്നമുള്ളവർക്കും, പി സി ഒ എസ്, ആർത്തവ പ്രശ്നം എന്നിവയെല്ലാം ഇതിന് കാരണമാകും. ടെൻഷൻ മൂലവും സ്ട്രെസ്സ് മൂലവും ഇതുണ്ടാവാം. പ്രത്യേകിച്ചും നിറമുള്ള ചർമം ആണെങ്കിൽ ഇത് കൂടുതലായി എടുത്തു കാണുന്നു. കണ്ണിനു ചുറ്റുമാണ് ഇത്തരം പ്രശ്നം ധാരാളമായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഇതിന് പരിഹാരം ലഭിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങളാണ് ഏറ്റവും ഉത്തമം.
അലർജി, രക്തക്കുറവ് എന്നിവ മൂലവും ചില സ്ത്രീകളിൽ ഇത് കണ്ടുവരുന്നു. ധാരാളം വെള്ളം കുടിക്കുക, നല്ലതുപോലെ ഉറങ്ങുക, പഞ്ചസാര അടങ്ങിയ ബേക്കറി പദാർത്ഥങ്ങൾ കൂടുതലും ഉപയോഗിക്കാതിരിക്കുക എന്നീ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഇതു വരുന്നത് തടയാൻ ഒരു പരിധി വരെ കഴിയും. പ്രകൃതിദത്ത രീതികൾ ഉപയോഗിച്ച് കരിമംഗല്യം മാറ്റാൻ സാധിക്കും. ഇതിനെക്കുറിച്ച് മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.