വെള്ളത്തിൽ അല്പം കുടിച്ചു നോക്കൂ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ ആരെയും ഞെട്ടിക്കും…| Add these ingredients water

Add these ingredients water : ശരീരത്തിൻറെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ഏതാണ്ട് 60 ശതമാനം ശരീരത്തിലും വെള്ളമാണ്. ഇതിൽ ചെറിയൊരു അംശം നഷ്ടപ്പെട്ടാലും അത് ശരീരത്തിന് ദോഷകരമായി ബാധിക്കുന്നു. ക്ഷീണം, ദഹനക്കേട്, ശരീരത്തിൻറെ ചൂട് കൂടുക, പേശികളുടെയും എല്ലുകളുടെയും പ്രവർത്തനങ്ങൾക്ക് ദോഷം ഉണ്ടാവുക, കിഡ്നിയുടെ പ്രവർത്തനത്തിൽ തകരാറുകൾ, തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ.

നിർജലീകരണം മൂലം ഉണ്ടാകുന്നു. ശരീരത്തിനുള്ളിലെ ആന്തരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ വെള്ളത്തിൻറെ പങ്ക് വളരെ വലുതാണ്. ആരോഗ്യത്തിൽ മാത്രമല്ല സൗന്ദര്യത്തിനും ചർമ്മകാന്തി നിലനിർത്തുന്നതിനും വെള്ളം വലിയ പങ്കു വഹിക്കുന്നു. ശരാശരി ആരോഗ്യമുള്ള ഒരാൾ ദിവസവും ഒന്നര മുതൽ രണ്ട് ലിറ്റർ വരെ വെള്ളം കുടിക്കണം. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച് ജലത്തിൻറെ അളവ്.

കൂട്ടാവുന്നതാണ്. ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുടിക്കുന്ന ശീലം അത്ര നല്ലതല്ല. വെള്ളം കുടിക്കുമ്പോൾ തന്നെ അതിൽ മറ്റു പല വസ്തുക്കളും ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്ന ശീലം ഒട്ടു മിക്ക ആളുകൾക്കും ഉണ്ട് അതും ഗുണകരമാണ്. ചൂടു വെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് അമിതവണ്ണം കുറയ്ക്കാൻ സഹായകമാകും. ഉലുവ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും ഏറെ നല്ലതാണ്.

ചിലർ ജീരകം, കരിഞ്ഞാലി, പേരയില, അയമോദകം എന്നിങ്ങനെ പലതരത്തിലും വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ഓരോ ദിവസവും ഓരോന്നിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ഇവയൊക്കെ ആരോഗ്യ മെച്ചപ്പെടുത്തുന്നതിനും രോഗശമനത്തിനും നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top