Rheumatism symptoms joint

നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ ഇത് ആമവാതത്തിന്റെ തുടക്കമാണ്…| Rheumatism symptoms joint

Rheumatism symptoms joint : ഒരുതരം സന്ധിവാതം ആണ് ആമവാതം. സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആഭരണത്തിൽ ഉണ്ടാകുന്ന നീർക്കെട്ടാണ് ആമവാതത്തിന്റെ കാരണം. ദേഹം കുത്തിനോവുക, രുചിയില്ലായ്മ എന്നിങ്ങനെ പല ലക്ഷണങ്ങളും ഇതിനുണ്ട്. എല്ലാവർക്കും അനുഭവപ്പെടുന്ന ലക്ഷണങ്ങൾ വ്യത്യസ്തമാണ്. തളർച്ച, സന്ധികളിലെ മരവിപ്പ്, സന്ധിവേദന, തരിപ്പും വിറകിലും എന്നിങ്ങനെ പല ലക്ഷണങ്ങളും കണ്ടുവരുന്നു. ഏതൊരു രോഗത്തിനും പ്രധാന ലക്ഷണമായി കണക്കാക്കപ്പെടുന്ന ഒന്നാണ് തളർച്ച അഥവാ ക്ഷീണം.

തളർച്ച ഉണ്ടാവുമ്പോൾ അത് നിസ്സാരമായി കണക്കാക്കരുത് ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന തളർച്ച പിന്നീട് മറ്റു ലക്ഷണങ്ങളിലേക്ക് വഴിമാറും. വാതത്തിന്റെ പ്രധാന ലക്ഷണമാണ് മരവിപ്പ്. സന്ധികളിൽ മരവിപ്പ് അനുഭവപ്പെടുക ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ കുറെ സമയം നിൽക്കുമ്പോഴോ ഇരിക്കുമ്പോഴും മരവിപ്പ് അനുഭവപ്പെടാം. കൈകളിലെ സന്ധികളിലാണ് ഇത് കൂടുതലായും കാണുന്നത്. ഇങ്ങനെയുണ്ടാകുന്ന മരവിപ്പ് പലപ്പോഴും എനിക്ക് വഴിമാറുന്നു.

ആദ്യഘട്ടങ്ങളിൽ വിരലുകളിലും കൈകുഴകളിലും ആണ് വേദന അനുഭവപ്പെടുക പിന്നീട് കാൽപാദം, കണങ്കാൽ, കാൽമുട്ട് എന്നിവിടങ്ങളിലേക്ക് വേദന മാറും. കൈകൾക്ക് പൊള്ളലേറ്റത് പോലുള്ള വേദനയും ഉണ്ടാവുന്നതും ആമവാതത്തിന്റെ ലക്ഷണമാണ്. നടക്കുമ്പോൾ കൈകാലുകളുടെ സന്ധികളിൽ നിന്ന് പൊട്ടുന്നത് പോലുള്ള വേദനയുണ്ടാവാം. സന്ധികൾക്ക് ഉണ്ടാകുന്ന പിരിമുറുക്കവും ബലഹീനതയും സ്വതന്ത്രമായി ചലിക്കാനുള്ള.

കഴിവിനെ ബാധിക്കുന്നു. സന്ധികൾ ചുവന്നിരിക്കുന്നതും ഇതിൻറെ പ്രധാന ലക്ഷണമാണ്.വളരെ പതിയെ ആരംഭിച്ചു ക്രമേണ പുരോഗമിക്കുന്ന ഈ ലക്ഷണങ്ങൾ ആദ്യമൊക്കെ വന്നും പോയും ഇരിക്കും. എന്നാൽ പിന്നീട് ഇവ അസഹനീയമായി മാറുന്നു. തുടക്കഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മെച്ചപ്പെട്ട രീതിയിൽ ഈ രോഗത്തെ കൈകാര്യം ചെയ്യാനാവും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.