വിട്ടുമാറാത്ത നടുവേദന നിമിഷങ്ങൾക്കുള്ളിൽ മാറ്റാം, വേദന ഉണ്ടാവുന്നതിന്റെ യഥാർത്ഥ കാരണം ഇതാണ്…| Chronic back pain symptoms and treatment

Chronic back pain symptoms and treatment : പല ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന. വേദന ഉണ്ടാവാനുള്ള കാരണങ്ങൾ പലതാണ്. പേശിവലിവ്, സന്ധിവാതം, അത്തിക്ഷയം, നാഡികളിൽ ഉണ്ടാകുന്ന പ്രശ്നം, ഡിസ്കിന്റെ പ്രശ്നം എന്നിങ്ങനെ നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകുന്നു. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഇത് കൂടുതലായും കാണുന്നത്. മടുപ്പിക്കുന്ന ചില വീട്ടുജോലികൾക്കിടയിൽ നടുവേദന അനുഭവപ്പെടുന്നു മറ്റു ചിലർക്ക് എന്തെങ്കിലും എടുക്കാനായി കുനിഞ്ഞ് നിവരുമ്പോൾ ആവും വേദന അനുഭവപ്പെടുക.

ഇത്തരത്തിലുള്ള വേദനകൾ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. നട്ടെല്ലിന്റെ താഴത്തെ ഭാഗത്ത് അനുഭവപ്പെടുന്ന സാധാരണ വേദനയാണിത്. ഈ വേദന ശരീരത്തിന്റെ പല ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നട്ടെല്ല്, അടിവയർ, ഡിസ്കുകൾ, ആന്തരിക അവയവങ്ങൾ, നട്ടെല്ലിന് ചുറ്റുമുള്ള ഭാഗങ്ങൾ, പെൽവിക് അവയവങ്ങൾ തുടങ്ങിയവയൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നടുവേദന ഒരു സാധാരണമായ അവസ്ഥയാണ് ചില ആളുകളിൽ ഇത് കുറച്ചു ദിവസത്തിനുള്ളിൽ മാറിയേക്കാം എന്നാൽ മറ്റു പല കേസുകളിൽ ചികിത്സ തേടേണ്ടതായി വരുന്നു. ശാരീരിക ചികിത്സകൾ, വ്യായാമങ്ങൾ, വിശ്രമം എന്നിവയെല്ലാം ഈ പ്രശ്നം അകറ്റുന്നതിന് ഫലപ്രദമാണ്. ശരിയായ ശരീരഭാവം നിലനിർത്തുന്നതിലൂടെ ഒരു പരിധി വരെ നടുവേദന അകറ്റാൻ സാധിക്കുന്നു.

നേരെ ഇരിക്കുക, മുന്നോട്ട് കുനികൂടി ഇരിക്കുന്നത് വാക്കുകൾ. ദിവസം മുഴുവൻ കുറേസമയം ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക. ശരീരഭാരം അമിതമായി വർദ്ധിക്കുന്നതും നടുവേദനയ്ക്ക് കാരണമായി മാറുന്നു. വയറിൻറെ ഭാഗത്ത് കൂടുതൽ വണ്ണം ഉള്ളത് നടുഭാഗത്ത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. നടുവിന് ചൂടുപിടിക്കുന്നതും ഐസ് പിടിക്കുന്നതും വേദന പരിഹരിക്കാൻ സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top