വിട്ടുമാറാത്ത ശരീരവേദന, ക്ഷീണം പരിഹരിക്കേണ്ടത് ഇങ്ങനെയാണ്, ഇത് ഒരു പ്രത്യേകതര രോഗമാണ്..| To relieve body pain

To relieve body pain : ശരീരം മുഴുവൻ വേദന അനുഭവപ്പെടുന്ന അവസ്ഥ വളരെ വേദനാജനകമാണ്. വ്യത്യസ്തവും സങ്കീർണവുമായ ലക്ഷണങ്ങളോടുകൂടി കാണപ്പെടുന്ന അതിനെ ഫൈബ്രോമയാൾജിയ അഥവാ പേശിവാദം എന്നു പറയുന്നു. ഏകദേശം 3% മുതൽ 4 ശതമാനം ആളുകളിൽ മാത്രമാണ് ഇത് കണ്ടുവരുന്നത്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഈ ആരോഗ്യപ്രശ്നം ഉള്ളത്. എന്നാൽ കോവിഡിന് ശേഷം ഈ അസുഖത്താൽ വരുന്നവരുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

വിട്ടുമാറാത്ത പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവും ആണ് ഇതിൻറെ പ്രധാന ലക്ഷണം. എന്നാൽ രക്ത പരിശോധനയിലൂടെയോ സ്കാനിങ്ങിലൂടെയോ ഈ രോഗാവസ്ഥ മനസ്സിലാക്കാൻ സാധിക്കില്ല. മറ്റു വാതരോഗങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു അവസ്ഥയാണിത്. ശരീരത്തിന്റെ ഒരുവശത്ത് ഒരു ഭാഗത്തു തുടങ്ങി ദേഹമാസകലം വേദനയുണ്ടാകുന്ന ഈ രോഗം കാലങ്ങളോളം നിലനിൽക്കുന്നു. ചില പേശികളിൽ തൊട്ടാൽ അതികഠിനമായ വേദനയാവും അനുഭവപ്പെടുക.

ക്ഷീണവും തളർച്ചയും ആണ് ഇതിൻറെ പ്രധാന ലക്ഷണം ചിലർക്ക് ശരീരത്തിൽ പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം. അകാരണമായ വ്യാകുലത, വിഷാദം, ഉറക്കക്കുറവ്, എത്ര ഉറങ്ങിയാലും ഉന്മേഷം ഇല്ലായ്മ, ഏകാഗ്രതക്കുറവ്, ഓർമ്മക്കുറവ്, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ബുദ്ധിമുട്ട്, മൈഗ്രീൻ തലവേദന, മലബന്ധം, സ്ത്രീകളിൽ വേദനയോടു കൂടിയ ആർത്തവ ദിവസങ്ങൾ.

ദീർഘകാലം നിലനിൽക്കുന്ന ക്ഷീണം തുടങ്ങിയവയെല്ലാമാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. ഇതിന് ഒരു വ്യക്തമായ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാൽ തലച്ചോറിൽ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാർത്ഥങ്ങളുടെ വ്യതിയാനങ്ങൾ ഇത്തരം രോഗികളിൽ കണ്ടുവരുന്നു പോലെ തന്നെ കേന്ദ്ര നാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും കാണപ്പെടുന്നു. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.

Scroll to Top