Arthritis treatment knee : നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് സന്ധിവാതം. നിത്യജീവിതത്തിൽ വെല്ലുവിളി ഉയർത്തി കൊണ്ടിരിക്കുന്ന ഒരു രോഗം കൂടിയാണിത്. സന്ധികളെയും അതിന് ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് സന്ധിവാതം. നിരവധി തരത്തിലുള്ള ആർത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവും വേദനയും ആണ് പ്രധാന ലക്ഷണം. ഇത് വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായി നിലനിൽക്കും.
ഓസ്റ്റിയോ ആർത്രൈറ്റിസ് ആണെങ്കിൽ ദീർഘദൂരം നടക്കുകയോ പടികൾ കയറിയിറങ്ങുകയോ ചെയ്യുമ്പോഴാണ് ഇതുണ്ടാവുക. പിന്നീട് ഈ വേദന ദിവസം മുഴുവൻ തുടർന്നുകൊണ്ടിരിക്കും. ദൈനംദിന പ്രവർത്തികളിൽ തടസ്സപ്പെടുത്തുന്ന രീതിയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണിത്. സന്ധിവാതം വരുന്നതിന് പലകാരണങ്ങളും ഉണ്ട്. അമിതമായ ശരീരഭാരം, സന്ധികളിൽ ഏൽക്കുന്ന പരിക്ക്, സന്ധികൾക്ക് ചുറ്റുമുള്ള മാംസപേശികൾക്കുള്ള ബലഹീനത, വ്യായാമ കുറവ് എന്നീ കാരണങ്ങളാൽ സന്ധികളിൽ.
സമ്മർദ്ദം ഉണ്ടാകുന്നു ഇത് തരുണാസ്ഥിയെയും ബാധിക്കുന്നു. ഈ കാരണത്താൽ സന്ധികൾക്ക് ഇരുവശവും ഉള്ള എല്ലുകൾ തമ്മിൽ ഉരസുകയും അത് വേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. രോഗങ്ങൾക്ക് എതിരെ പ്രതിരോധിച്ചു നിൽക്കാൻ നമ്മളെ സഹായിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിൽ വരുന്ന മാറ്റങ്ങൾ കൊണ്ടും ഈ രോഗം ഉണ്ടാകാം. ശരീരത്തിൽ യൂറിക് ആസിഡ് അളവ് വർദ്ധിക്കുമ്പോഴും അത് സന്ധിവാതത്തിന്.
കാരണമായിത്തീരുന്നു. സാധാരണയായി പ്രായം ഏറിയവരിലാണ് രോഗം കാണപ്പെടുന്നത് എന്നാൽ ഇന്ന് ഇത് ചെറുപ്പക്കാർക്കിടയിലും കാണപ്പെടുന്നു. പാരമ്പര്യമായോ അല്ലാതെയോ ഉണ്ടാവുന്ന ജനിതക സവിശേഷതകൾ കൊണ്ടും ആർത്രൈറ്റിസ് ഉണ്ടാക്കാം. കാൽമുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ആർത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്. ചെറിയ ഒരു കാര്യമായി ഇതിനെ അവഗണിക്കുന്നത് അപകടകരമാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതലായി അറിയുന്നതിന് വീഡിയോ കാണുക.
https://youtu.be/MFOvw_UfaEc