Fenugreek hair mask for hair fall : ആരോഗ്യമുള്ള ഇടതുമുടികൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. മലയാളി സ്ത്രീകളുടെ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ് മുടികൾ. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആയി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങളിൽ കെമിക്കലുകൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുവാൻ സാധിക്കുകയില്ല. രാസപദാർത്ഥങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
മുടി പൊട്ടൽ, മുടികൊഴിച്ചിൽ, താരൻ, നര തുടങ്ങിയ പല പ്രശ്നങ്ങൾക്കും പ്രതിവിധി ലഭിക്കണമെങ്കിൽ ചില പ്രകൃതിദത്ത രീതികളാണ് ഏറ്റവും ഉത്തമം. മുടി വളരാനും മുടികൊഴിച്ചിൽ പൂർണമായും അകറ്റാനും സഹായിക്കുന്ന ഒരു പാക്കിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഈ പാക്ക് തയ്യാറാക്കുന്നതിന് ഏറ്റവും പ്രധാനമായ ഘടകം ഉലുവയാണ്. അല്പം ഉലുവ എടുത്ത് വെള്ളത്തിൽ കുതിർക്കുക.
കുതിർത്ത ഉലുവ നന്നായി അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക അതിലേക്ക് രണ്ട് സ്പൂൺ തൈര്, ചെറുനാരങ്ങ നീര്, വിറ്റാമിൻ ഇ ഓയിൽ എന്നിവ ചേർത്തു കൊടുക്കണം. ഇവ നന്നായി യോജിപ്പിച്ച് ഇളക്കി മുടിയിഴകളിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ കഴുകി കളയാവൂ. സ്ത്രീകൾക്കും പുരുഷന്മാർക്കും ഏതു പ്രായത്തിലുള്ളവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ഹെയർ പാക്ക് ആണിത്.
ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഈ പാക്ക് ഉപയോഗിക്കുന്നത് കൊണ്ട് മുടി നന്നായി വളരുന്നതിനും മുടികൊഴിച്ചിൽ പൂർണ്ണമായി അകറ്റുന്നതിനും സഹായകമാകുന്നു. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി വളരെ ഗുണപ്രദമാണ്. ധാരാളം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഉലുവയും തൈരും ചെറുനാരങ്ങയും എല്ലാം. അതുകൊണ്ട് തന്നെ ഈ പാക്ക് വളരെ ഉപകാരപ്രദം ആയിരിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.