ശരീരഭാരം കുറയ്ക്കാൻ ഇനി ബുദ്ധിമുട്ടേണ്ട, ഇതൊന്നു ട്രൈ ചെയ്തു നോക്കൂ…| To lose weight diet or exercise

To lose weight diet or exercise : മത ആചാരങ്ങളുടെ ഭാഗമായി വൃതം അനുഷ്ഠിക്കുന്നവരാണ് മിക്ക ആളുകളും എന്നാൽ അതുകൂടാതെ തന്നെ ആഴ്ചയിൽ ഒരിക്കലെങ്കിലും വ്രതം അനുഷ്ഠിക്കുവാൻ സാധിച്ചാൽ അത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായകമാകും. ഫാസ്റ്റിംഗ് പലവിധത്തിൽ എടുക്കുന്നവരും ഉണ്ട്. ഒരു നേരം മാത്രം ആഹാരം കഴിച്ച് ഫാസ്റ്റിംഗ് ചെയ്യുന്നു അതുപോലെതന്നെ അരി ആഹാരം.

പൂർണമായി ഉപേക്ഷിച്ചും ഫാസ്റ്റിങ് എടുക്കുന്നവരുണ്ട്. ചിലർ മിതമായ രീതിയിൽ പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് വൃതം അനുഷ്ഠിക്കാറുണ്ട്. ഏതുതരത്തിലുള്ള ഫാസ്റ്റിംഗ് ആണെങ്കിലും അത് ശരീരത്തിൽ നിന്നും കലോറി കുറയ്ക്കാൻ വളരെയധികം സഹായകമാകുന്നു. ഇത് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനം കൃത്യമായി നടക്കുന്നതിനും തലച്ചോറിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫാസ്റ്റിംഗ് ഏറെ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാൻ വളരെ ഉപകാരപ്രദമായ ഒരു മാർഗ്ഗമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. പേര് സൂചിപ്പിക്കുന്നതുപോലെ ഇത് ഒരു ഉപവാസം തന്നെയാണ്, ഭക്ഷണം കഴിക്കുകയും അതിനുശേഷം ഒരു നിശ്ചിതമണിക്കൂറിൽ ഉപവസിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇത് ആദ്യമായി ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ ഉപവാസത്തിന്റെ കാലയളവ് കുറച്ചു കൊണ്ടു വേണം തുടങ്ങുവാൻ.

ഒരു നിശ്ചിത സമയം മുതൽ നിശ്ചിത സമയം വരെ ഭക്ഷണം കഴിക്കുക അതിനുശേഷം ഒരു കാലയളവിൽ വെള്ളം മാത്രം കുടിച്ചു കൊണ്ട് ഉപവസിക്കുക. ഇത് വളരെ സാധാരണയായ ഒരു രീതിയാണ്. സെലിബ്രിറ്റീസ് വരെ ശരീരഭാരം കുറയ്ക്കുന്നതിന് ഇന്ന് ഈ രീതി ഉപയോഗിച്ച് വരുന്നു. വളരെ ഫലപ്രദമായ ഇന്റർമിറ്റൻ ഫാസ്റ്റിംഗിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top