മാറാത്ത തൊണ്ടവേദന സൂക്ഷിക്കുക, ഈ രോഗത്തിൻറെ തുടക്കമാണ് ചികിത്സിച്ചില്ലെങ്കിൽ ന്യൂമോണിയ ആവാം…| Throat pain remedies

Throat pain remedies : പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ടോൺസിലൈറ്റിസ്. തൊണ്ടയിൽ രണ്ടു വശങ്ങളിലായി ടോൺസിലുകൾ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. കുറുനാക്കിന് സമീപം രണ്ടു വശങ്ങളിലായി അല്പം തള്ളി നിൽക്കുന്ന ഭാഗമാണിത്. ലിംഫ് കോശങ്ങളാൽ നിർമ്മിക്കപ്പെട്ടവയാണിവ. ശരീരത്തിൻറെ പ്രാഥമിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ശ്വാസ വായുവിലൂടെയും ഭക്ഷണത്തിലൂടെയും എല്ലാം കടന്നുവരുന്ന.

രോഗാണുക്കളെ ആദ്യം നേരിടുന്നത് ഇത്തരത്തിലുള്ള ഗ്രന്ഥികളാണ്. രോഗാണുക്കൾക്ക് എതിരെയുള്ള ആൻറിബോഡികൾ ഇവ ഉത്പാദിപ്പിക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ ടോൺസിലുകൾ തന്നെ അണുബാധ കേൾക്കേണ്ടതായി വരുന്നു. കഠിനമായ തൊണ്ടവേദന, ഉമിനീർ ഇറക്കുവാൻ പോലും പ്രയാസം നേരിടുക ,കടുത്ത പനി, കഴുത്തിലെ ചില കടലുകളിൽ വീക്കം, വായിൽ നിന്ന് ദുർഗന്ധം തുടങ്ങിയവയെ എല്ലാമാണ് ചില ലക്ഷണങ്ങൾ.

അണുബാധയുണ്ടാകുന്ന സമയത്ത് ടോൺസിലുകൾ ചുവന്ന തടിച്ച കാണപ്പെടാം. വൈറസുകളും ബാക്ടീരിയകളും ആണ് ടോൺസിലുകൾ ഉണ്ടാകുവാൻ കാരണമാകുന്നത്. സാധാരണയായി ജലദോഷം ഉണ്ടാക്കുന്ന വൈറസുകൾ തന്നെയാണ് ടോൺസിലൈറ്റിസിനും കാരണമായിത്തീരുന്നത്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ പരിശോധയിലൂടെ ഈ രോഗം പൂർണമായും മാറ്റുവാൻ സാധിക്കും. ഇളം ചൂടുവെള്ളത്തിൽ ഉപ്പിട്ട് തൊണ്ട ഗാർഗൽ ചെയ്യുന്നത് ഇതിന് ആശ്വാസം ലഭിക്കുന്നു.

ഇളം ചൂടുള്ള വെള്ളം ഇടയ്ക്കിടയ്ക്ക് ധാരാളമായി കുടിക്കുന്നതും ഏറെ നല്ലതാണ്. ഇതിന് കാരണം ബാക്ടീരിയകൾ ആണെങ്കിൽ അതിന് ആവശ്യമായ ആൻറിബയോട്ടിക് മരുന്നുകളാണ് ഇതിൻറെ ചികിത്സാ സമയത്ത് നൽകുക. കൃത്യമായി ചികിത്സിച്ചാൽ സങ്കീർണതകൾ ഇല്ലാതെ തന്നെ ഈ രോഗത്തെ ഭേദമാക്കാൻ സാധിക്കും എന്നാൽ അതിൽ വീഴ്ച വരുത്തിയാൽ അണുബാധ കഴുത്തിലേക്ക് വ്യാപിക്കാം അത് ശ്വാസകോശത്തിലേക്ക് കടന്നു നിമോണിയ ആയി മാറുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണൂ.

Scroll to Top