Constipation home remedies in malayalam : ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് മലബന്ധം. ഇത് പരിഹരിക്കുന്നതിന് പലവിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. യഥാർത്ഥത്തിൽ മലം വരണ്ടു പോവുകയും മലവിസർജനത്തിന് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുമ്പോൾ അതിന് മലബന്ധം എന്ന് വിളിക്കുന്നു. തെറ്റായ ജീവിത രീതിയാണ് പലപ്പോഴും ഈ രോഗാവസ്ഥയുടെ കാരണങ്ങളിൽപ്പെടുന്നത്. എണ്ണയും മസാലകളും അമിതമായി കഴിക്കുന്നവരിലും.
കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയും, ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുകയും ചെയ്യുമ്പോൾ ഈ പ്രശ്നം ഉണ്ടാവാം. ചില ആളുകൾക്ക് ഇത് വളരെ സാധാരണമായ ഒരു പ്രശ്നമാണ് എന്നാൽ മറ്റുള്ളവർക്ക് ഇത് ചില രോഗങ്ങളുടെ ലക്ഷണമായി മാറുന്നു. ഭക്ഷണത്തിലെ നാരുകളുടെ കുറവ് മലബന്ധത്തിന് കാരണമാകും. നാരുകൾ അടങ്ങിയ പഴങ്ങൾ പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം ഒഴിവാക്കുവാൻ സഹായകമാകും. എണ്ണയും മസാലയും.
അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതാണ് മറ്റൊരു കാരണം. മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവ കൂടുതലായി കഴിക്കുമ്പോൾ മലം വരണ്ടതാകുകയും ഈ പ്രശ്നം ഉണ്ടാവുകയും ചെയ്യുന്നു. നിർജലീകരണം സംഭവിക്കുമ്പോഴും ഈ പ്രശ്നം ഉണ്ടാകാം. ചില രോഗങ്ങളുടെ സൂചനയായും മലബന്ധം കണ്ടുവരുന്നുണ്ട്. തവിട് കളയാത്ത ഭക്ഷണം, നട്സ്, പൾസസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാൻ ഗുണം ചെയ്യും.
ദിവസവും കുറച്ച് സമയമെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കേണ്ടതുണ്ട്. വയറിന് ആയാസം ഉണ്ടാക്കുന്ന രീതിയിലെ വ്യായാമവും യോഗയും എല്ലാം മലബന്ധം പൂർണ്ണമായും അകറ്റുന്നതിന് സഹായകമാകും. മാനസികമായി സമ്മർദ്ദം നേരിടുന്നവർക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാവുകയും അത് മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.