ഇടയ്ക്കിടെ മലബന്ധം ഉണ്ടോ? സൂക്ഷിക്കുക ഈ രോഗത്തിൻറെ ലക്ഷണമാണ്…| Do you have frequent constipation Keep

Do you have frequent constipation Keep : ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് മലബന്ധം. പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നു കൂടിയാണ്. മലബന്ധം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. ഭക്ഷണത്തിലെ നാരുകളുടെ കുറവ് മലബന്ധത്തിന് കാരണമാകുന്നു. കൃത്യമായ മലശോധന ഉറപ്പുവരുത്താൻ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. മസാല അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും.

ഇതിൻറെ മറ്റൊരു കാരണമാണ്. മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുമ്പോൾ മലബന്ധ പ്രശ്നം ഉണ്ടാകുന്നു. ഇവയെല്ലാം മലം വരണ്ടതാക്കുവാൻ കാരണമായിത്തീരും. ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുമ്പോൾ അത് പല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു അത്തരത്തിൽ വെള്ളം കുടി കുറയുമ്പോൾ നിർജലീകരണം സംഭവിക്കുകയും ഇതുമൂലം മലം വരണ്ടു പോകുകയും ചെയ്യുന്നു. മലവിസർജനത്തിന് ബുദ്ധിമുട്ടുകൾ നേരിടാം. ചില രോഗാവസ്ഥകളുടെ ലക്ഷണം കൂടിയാണ് മലബന്ധം.

തൈറോയ്ഡ് ഹോർമോൺ ഉൽപാദനം കുറയുന്ന അവസ്ഥയിൽ ഇടയ്ക്കിടെ മലബന്ധം അനുഭവപ്പെടാ. ഈ സന്ദർഭങ്ങളിൽ രോഗം നിർണയിച്ചതിനുശേഷം മാത്രമേ മലബന്ധത്തിനുള്ള പരിഹാരങ്ങൾ കാണാൻ സാധിക്കുകയുള്ളൂ. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഈ പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിക്കും. പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ എന്നിവ ധാരാളം കഴിക്കുക.

ഇതുപോലെ കളയാത്ത ഭക്ഷണം, നട്സ്, കൂൺ, ഓട്സ്, പൾസസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മാനസിക സമ്മർദ്ദം നേരിടുന്നവരിലും മലബന്ധം കൂടുതലായും കണ്ടുവരുന്നു.സ്‌ട്രെസ് ഉണ്ടാകുമ്പോൾ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നു ഇതുമൂലം ആണ് വിട്ടുമാറാത്ത മലബന്ധം ഉണ്ടാവുന്നത്. ആരോഗ്യകരമായ ഭക്ഷണരീതിക്കൊപ്പം വ്യായാമവും പിന്തുടരുക. വ്യായാമം ചെയ്യുന്നത് മൂലം കുടലിന്റെ ചലനത്തെ സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top