Keep these items in the cupboard

അലമാരയിൽ ഈ വസ്തുക്കൾ സൂക്ഷിച്ചു നോക്കൂ, ധനവും സമ്പത്തും കുതിച്ചുയരും…

സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. സാമ്പത്തിക ബാധ്യതകൾ ഏറെ വരുന്ന ഒരു അവസ്ഥ പലരെയും ബുദ്ധിമുട്ടിൽ ആക്കുന്ന ഒന്നാണ് ഇങ്ങനെ വരുമ്പോൾ ചില മാനസിക അസ്വസ്ഥതകളും ഉണ്ടാവും. കുടുംബത്തിലെ സമാധാനം നഷ്ടപ്പെടുക, അനാവശ്യമായ നാശനഷ്ടങ്ങൾ ഉണ്ടാവുക, കടബാധ്യത വർദ്ധിക്കുക, തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം നേടുന്നതിന് ചില കാര്യങ്ങളിൽ അല്പം ശ്രദ്ധ നൽകിയാൽ മതി.

നമുക്ക് ചുറ്റും ഒരു പോസിറ്റീവ് ഊർജ്ജത്തിന്റെ വലയം സൃഷ്ടിച്ചാൽ മാത്രമേ സമ്പത്തും സമൃദ്ധിയും ഐശ്വര്യവും സമാധാനവും ഉണ്ടാവുകയുള്ളൂ. എവിടെ നെഗറ്റീവ് ഊർജ്ജം ഉണ്ടോ അവിടെ ബുദ്ധിമുട്ടും കഷ്ടപ്പാടും ഒരിക്കലും മാറില്ല. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുന്നതിന് നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് പരിചയപ്പെടാം. നമ്മൾ പണം സൂക്ഷിക്കുന്ന ഒരു സ്ഥലമാണ് അലമാര, വാസ്തുപ്രകാരം.

അലമാരയുടെ സ്ഥാനം തെറ്റായിട്ടാണ് എങ്കിൽ അത് പലതരത്തിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമാകും. ധനം സൂക്ഷിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തെക്കു പടിഞ്ഞാറെ മൂല അഥവാ കന്നിമൂലയാണ്. ധനം വന്നുചേരാനായി അലമാരയിൽ സൂക്ഷിക്കേണ്ട ചില വസ്തുക്കൾ ഉണ്ട്. ഒരു ചില്ലിന്റെ പാത്രം എടുത്ത് അതിൽ പച്ചരി നിറക്കുക. പച്ചരി എന്നത് ലക്ഷ്മി സാന്നിധ്യമുള്ള ഒരു വസ്തുവാണ്.

ഒരു രൂപ നാണയം, ഒരു കഷ്ണം പച്ചമഞ്ഞൾ എന്നിവയൊക്കെ അരി നിറച്ച പാത്രത്തിൽ ഇടുക. ഒരു പച്ചക്കർ പൂരം ഒരു കടലാസിൽ പൊതിഞ്ഞു അരിപ്പാത്രത്തിൽ ഇടുക. ഇവയെല്ലാം കൂടെ അലമാരയിൽ ധനം സൂക്ഷിക്കുന്ന സ്ഥലത്ത് വെക്കേണ്ടതാണ്. അലമാര വടക്കോട്ട് ദർശനം ആക്കി തുറക്കുന്ന രീതിയിൽ ആവണം വീട്ടിൽ സൂക്ഷിക്കേണ്ടത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.